Categories
desaster

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തോട് അടുക്കുന്നു

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിനടുത്ത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 37,724 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്.

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 11,92,915 ആയി. 648 മരണങ്ങൾ കൂടി കേന്ദ്ര സർക്കാർ സ്ഥിരീകരിക്കുന്നു.

ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്തെ ആകെ മരണ സംഖ്യം 28,732 ആയി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് വരെ 7,53,049 പേർ രോഗമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്ക്.

ഐസിഎംആർ രാവിലെ 9.30ന് പുറത്ത് വിട്ട കണക്കനുസരിച്ച് രാജ്യത്ത് ഇന്നലെ വരെ 1,47,24,546 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.

ഇന്നലെ 3,43,243 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

രോഗബാധിതരിലേറെയും മഹാരാഷ്ട്ര, തമിഴ്നാട്, സംസ്ഥാനങ്ങളിലാണ്.

ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിലെത്തി. ഗുജറാത്തിൽ ഇന്നലെയാദ്യമായി പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP