രാജ്യത്ത് കൊവിഡ് 19 സ്ഥിരികരിച്ചവരുടെ എണ്ണം അഞ്ഞൂറ് കഴിഞ്ഞു ; മരണം പത്തായി

Loading...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ഞൂറ് കടന്നു. മുംബൈയിൽ അറുപത്തിയഞ്ചുകാരൻ മരിച്ചതോടെ മരണം പത്തായി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നൂറ്റിയൊന്നായി.

മഹാരാഷ്ട്രയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം നൂറ് കടന്നു. പുനെയിൽ മൂന്ന് പേർക്കും സത്താറയിൽ ഒരാൾക്കും സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം നൂറ്റിയൊന്നായി.

മഹാരാഷ്ട്രയിൽ പന്ത്രണ്ട് പേർ സുഖം പ്രാപിച്ചു. ഇവരെ മുംബൈയിലെ കസ്തുർബാ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഗുജറാത്തിൽ രണ്ട് പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്.

ഇതോടെ രോഗബാധിതരുടെ എണ്ണം മുപ്പത്തിമൂന്നായി ഉയർന്നു. 27000 പേർ നിരീക്ഷണത്തിലാണ്. കർണാടകയിലും ഉത്തർപ്രദേശിലും ഡൽഹിയിലും ഇന്ന് പുതുതായി പോസിറ്റീവ് കേസുകളില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം