ചിത്രം വൈറസിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

Loading...

കേരളം ഭീതിയോടെ അറിഞ്ഞതും അനുഭവിച്ചതുമായ നിപ്പയെ ബിഗ് സ്ക്രീനില്‍ ആവിഷ്കരിക്കുന്ന ആഷിഖ് അബു ചിത്രം വൈറസിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ്  റിലീസ് ചെയ്തത്. സംവിധായകന്‍ ആഷിഖ് അബുവാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് അഭിനയിക്കുന്ന ചിത്രമാണ് വൈറസ്.

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൈറസ് സിനിമയുടെ ട്രെയിലറും  ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ വൈറലായിരുന്നു. മന്ത്രി കെ കെ ശൈലജയെ അവതരിപ്പിക്കുന്ന നടി രേവതിയുടെയും സിസ്റ്റര്‍ ലിനി പുതുശ്ശേരിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്‍റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് ഇതിന് മുമ്പ് റിലീസ് ചെയ്തത്.

ഹെല്‍ത്ത് സര്‍വ്വീസസ് ഡയറക്ടര്‍ കെ എല്‍ സരിത, കോഴിക്കോട് ഡി എം ഒ ഡോക്ടര്‍ ജയശ്രീ, ഹെല്‍ത്ത് സെക്രട്ടറി ഡോക്ടര്‍ രാജീവ് സദാനന്ദന്‍ എന്നിവര്‍ നിപ്പയുടെ സമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കിയ കഥാപാത്രമാണ് വൈറസില്‍ പൂര്‍ണിമ അവതരിപ്പിക്കുന്നത് എന്നാണ് സൂചന.

 

Loading...