Categories
Cinema

നടി റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക്‌സ് ബ്യൂറോ കേസെടുത്തു.

നടിയും മോഡലുമായ റിയ ചക്രവർത്തിക്കെതിരെ നാർക്കോട്ടിക്‌സ് ബ്യൂറോ കേസെടുത്തു. റിയയ്ക്ക് മയക്കുമരുന്ന് ഇടപാടുകൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ സഞ്ജയ് മിശ്ര നൽകിയ വിവരങ്ങൾ ഉൾപ്പെട്ട കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിയക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു.

read also : കോഴിക്കോട്ടെ കോവിഡ് മരണം 26 ആയി , മരണപ്പെട്ടവർ ഇവരാണ്

റിയയെ ചോദ്യം ചെയ്ത ഇഡി അവർക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകൾ സിബിഐയ്ക്കും എൻസിബിക്കും കൈമാറിയിരുന്നു.

അതേസമയം, ആരോപണം നിഷേധിച്ച് റിയ ചക്രവർത്തിയുടെ അഭിഭാഷകൻ രംഗത്തെത്തി. റിയ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്നും രക്തപരിശോധനയ്ക്ക് എത് സമയവും തയ്യാറെന്നും അഭിഭാഷകൻ അറിയിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP