Categories
desaster

കാലവര്‍ഷം ശക്തമാവുന്നു ; മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ ജലനിരപ്പുയരുന്നു

നിലമ്പൂർ: കാലവര്‍ഷം ശക്തമാവുന്നു .കനത്ത മഴയിൽ മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ ജലനിരപ്പുയരുന്നു.

ചാലിയാറിലും പോഷക നദികളിലും ജലനിരപ്പ് ഉയർന്നു. ജാഗ്രതാ മുന്നറിയിപ്പുമായി അഗ്‌നിശമന സേന രംഗത്തുണ്ട്.

മഴ ശക്തമായതോടെ ചാലിയാർ  പുഴയിലും  പോഷക നദികളായ  കുതിരപുഴ, കരിമ്പുഴ,  പുന്നപുഴ,  കലക്കൻ പുഴ, ചെറുപുഴ,  കാരക്കോടൻ പുഴ, കാഞ്ഞിരപുഴ, കുറുവൻ പുഴ, കോട്ടപ്പുഴ എന്നിവിടങ്ങളിലെല്ലാം  ജലനിരപ്പ് ഉയരുകയാണ്.

നിലമ്പൂർ  മേഖലയിലും  നീലഗിരി താഴ്വാരങ്ങളിലും മഴ ശക്തമായതോടെയാണ് പുഴകളിലെ ജലനിരപ്പ് ഉയർന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ വയനാട് പൂത്തുമലയിലും തമിഴ്‌നാട് ഗൂഡല്ലൂരിലും ദേവാലയിലും കനത്ത മഴ തുടരുന്ന  സാഹചര്യത്തിൽ പുഴയോര വാസികൾ ജാഗ്രത പാലിക്കണമെന്ന് അഗ്‌നിശമന സേന നിലമ്പൂർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൾ ഗഫൂർ ആവശ്യപ്പെട്ടു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP