സെക്സ് പരസ്പരം ആസ്വദിച്ച് അതിനെ പൂർണമായി ഉൾക്കൊള്ളാതവര്‍ ഇത് വായിക്കണം

രണ്ടുവ്യക്തികളുടെ മനസ്സും ശരീരവും ആത്മാവും ഒന്നാകുമ്പോൾ അനുഭവപ്പെടുന്ന, നിർവചിക്കാൻ സാധിക്കാത്ത ആനന്ദാനുഭൂതിയാണു സെക്സ്. ഈ അനുഭൂതി ഉളവാകണമെങ്കിൽ സെക്സ് പരസ്പരം ആസ്വദിച്ച് അതിനെ പൂർണമായി ഉൾക്കൊണ്ടു ചെയ്യണം. ഇങ്ങനെ ആസ്വദിച്ചു ചെയ്യുവാൻ സാധിക്കാത്തവർക്ക് അതൊരു വിരസമായതോ വേദനാജനകമായതോ ആയ അവസ്ഥയായി മാറാം. മറ്റൊരർഥത്തിൽ മിക്ക ലൈംഗിക പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം മാനസികനിലപാടുകളാണെന്നറിയുക.

പ്രശ്നങ്ങളറിയാം

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു താൽപര്യമില്ലാത്ത അവസ്ഥ, ഉത്തേജനം ലഭിക്കാത്ത അവസ്ഥ, വേദനയോടുകൂടിയ ലൈംഗിക  ബന്ധം, ബന്ധപ്പെടുമ്പോൾ സംതൃപ്തി ലഭിക്കാതിരിക്കുക തുടങ്ങിയവയാണു സ്ത്രീകളിൽ സാധാരണ‌ കാണുന്ന െെലംഗികപ്രശ്നങ്ങൾ. വ്യത്യസ്ത കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പുറത്തുപറയുവാൻ മടിക്കുന്നതിനാൽ ജീവിതകാലം മുഴുവൻ അസംതൃപ്തമായ ജീവിതം നയിക്കേണ്ടിവരുന്നവരുണ്ട്.

െെലംഗികപ്രശ്നങ്ങൾ, അത് എന്തുതന്നെ ആയാലും പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. ജീവിതപങ്കാളിയോടും ആവശ്യമെങ്കിൽ ഡോക്ടറോടും പ്രശ്നങ്ങൾ യഥാസമയം പങ്കുവയ്ക്കുകയാണു വേണ്ടത്.

മനസ്സിന്റെ തടസങ്ങൾ

∙ സ്ട്രെസ്സ് അഥവാ സമ്മർദം/ഉത്കണ്ഠ: കുടുംബപ്രശ്നങ്ങൾ മൂലമോ, ജോലി സംബന്ധമായ കാരണങ്ങൾ മൂലമോ, സ്ത്രീകളിലുണ്ടാകുന്ന അമിതസമ്മർദം, പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ എന്ന ഉത്കണ്ഠ എന്നിവ സ്ത്രീെെലംഗികതയെ ബാധിക്കുന്നതായി കണ്ടുവരുന്നു.

∙ സെക്സിനെക്കുറിച്ചുള്ള ശരിയായ അവബോധം ഇല്ലാത്തതു മറ്റൊരു പ്രശ്നമാണ്. രക്ഷിതാക്കളും മറ്റും കുട്ടികൾക്കു കൊടുക്കുന്ന ലൈംഗികത പാപമാണ് എന്ന നിർദേശം, പിൽക്കാലത്തു സെക്സിനോടുള്ള ഭയം, സങ്കടം, ദേഷ്യം, അറപ്പ് മുതലായവ െെലംഗികതയോടുള്ള താൽപര്യം കെടുത്തിക്കളയുന്നു.

∙ െെലംഗികതയോടുള്ള അമിതഭയത്താൽ െെലംഗികബന്ധത്തിലേർപ്പെടുമ്പോൾ അറിയാതെ തന്നെ യോനീപേശികളിൽ സങ്കോചം ഉണ്ടായി െെലംഗികബന്ധം വേദനാജനകമാകാം. അതു െെലംഗികാഭിനിവേശവും തൃപ്തിയും ഇല്ലാതാക്കാം.

∙ കുട്ടിക്കാലത്ത് െെലംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിൽ ആ മോശമായ / ഭീതിജനകമായ അനുഭവം പിൽക്കാലത്ത് എതിർലിംഗത്തിൽപെട്ടവരുമായോ/പങ്കാളിയുമായോ മാനസികവും െെവകാരികവും ശാരീരികവുമായുള്ള അകൽച്ചയ്ക്കു കാരണമാവാറുണ്ട്. ചുരുക്കം ചിലരിൽ ഇതുമൂലം സ്വന്തം ശരീരത്തെ തന്നെ വെറുക്കുന്ന അവസ്ഥ വരുത്തും. െെലംഗികതയിൽ നിന്നു പൂർണമായും മനസ്സുകൊണ്ടു വിട്ടുനിൽക്കുമ്പോൾ അത് ആസ്വദിക്കാനാകില്ലല്ലോ.

∙ ബന്ധങ്ങളിലുള്ള വിള്ളൽ, ജീവിതപങ്കാളിയോട് െെവകാരികമായ അടുപ്പക്കുറവ്, പരസ്പരം വ്യത്യസ്തമായ െെലംഗിക കാഴ്ചപ്പാട് എന്നിവയും പ്രതിസന്ധിയാകാറുണ്ട്.

∙ സ്ത്രീകളിലെ സംശയരോഗം ഒരു പ്രധാന വില്ലനായി പ്രവർത്തിക്കാറുണ്ട്. തന്റെ പങ്കാളിക്കു തന്നെ ഇഷ്ടമല്ല, മറ്റാേരാ ജീവിതത്തിൽ ഉണ്ട് എന്ന തെറ്റായ തോന്നൽ പരസ്പരമുള്ള െെലംഗികതയുടെ താളം തെറ്റിക്കാം.

∙ െെലംഗികതയെ ഗുരുതരമായി ബാധിക്കുന്ന മാനസിക പ്രശ്നമാണു വിഷാദം അഥവാ ഡിപ്രഷൻ.

∙ആൻഹിഡോനിയ എന്ന സ്ഥിതിവിശേഷമാണ് മറ്റൊന്ന് സന്തോഷകരമായ ഒരു കാര്യവും ആസ്വദിക്കാനോ, വേണ്ട രീതിയിൽ അനുഭവിക്കാനോ കഴിയാത്ത അവസ്ഥയാണിത്. ഇത്തരത്തിലുള്ള പല കാരണങ്ങളും മനോരോഗങ്ങളും െെലംഗികപ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്.

∙ സ്ത്രീകളിലുള്ള കുറ്റബോധം (guilt feeling) ആണ് മറ്റൊരു പ്രശ്നം. ജീവിത പങ്കാളിയോടല്ലാതെ മറ്റാരെങ്കിലുമായി അറിഞ്ഞോ / അറിയാതെയോ ഉണ്ടായിട്ടുള്ള വിവാഹപൂർവ/വിവഹേതര െെലംഗികബന്ധം പിൽക്കാലത്ത് ഈ അവസ്ഥ ഉണ്ടാക്കാറുണ്ട്.

പങ്കാളിയിൽ നിന്നു വേണ്ടത്ര പരിഗണന ലഭിക്കാതെ വരിക, പങ്കാളിയിൽ നിന്ന് അനുഭവപ്പെടുന്ന വേദനാജനകമായ െെലംഗികബന്ധം, വേദന ജനിപ്പിച്ചുകൊണ്ടു പങ്കാളി നടത്തുന്ന കാമകേളികൾ, പങ്കാളിക്കു സെക്സിനോടുള്ള അമിതാസക്തി മുതലായവ സ്ത്രീകളിൽ െെലംഗികാ ഗ്രഹം ഇല്ലാതെയാക്കാം.

∙സുരക്ഷിതത്വമില്ലായ്മ (Insecurity feeling). ഒരു ഭോഗവസ്തു ആയി മാത്രമാണു തന്നെ പങ്കാളി കണക്കാക്കുന്നത് എന്ന തോന്നൽ, വികാരങ്ങളെ മുറിപ്പെടുത്തുന്ന രീതിയിലുള്ള പങ്കാളിയുടെ പെരുമാറ്റം സ്ത്രീകളുടെ െെലംഗിക വിരക്തിക്കു കാരണമാകാറുണ്ട്.

∙ യോനീവരൾച്ച, യോനീസങ്കോചം ഇതെല്ലാം വേദനാജനകമായ ബന്ധത്തിനു കാരണമാകാറുണ്ട്. അതിനാൽ െെലംഗികതയോടുള്ള താൽപര്യം ഇല്ലാതാവുകയും െെലംഗികവിരക്തി, ഭയം ഇവ വർധിക്കുന്നതിനും കാരണമാകുന്നു.

∙ ആർത്തവവിരാമത്തെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനവും െെവകാരിക മാറ്റങ്ങളും ലൈംഗികതാൽപര്യത്തെ ബാധിക്കുന്നു. അതുപോലെതന്നെ ഗർഭപാത്രം നീക്കം ചെയ്ത പലരിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാം.

Loading...