മൂ​ന്നാ​റി​ലെ ടീ ​കൗ​ണ്ടി റി​സോ​ര്‍​ട്ടി​ലെ മാനേജര്‍ പോലീസ് കസ്റ്റഡിയില്‍

Loading...

മൂന്നാര്‍ : സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് വിനോദ സഞ്ചാരികളെ വിട്ടയച്ച സംഭവത്തില്‍ റിസോര്‍ട്ടിന്റെ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിവരങ്ങള്‍ ആരോഗ്യവകുപ്പിനെ അറിയിക്കുന്നതില്‍ ഗുരുതരമായ അലംഭാവം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവവികാസങ്ങളെ തുടര്‍ന്ന് വിദേശി താമസിച്ച ടീ കൗണ്ടി അടച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മൂന്നാറില്‍ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി വിവിധ വകുപ്പുകളോടും വിശദീകരണം തേടിയിട്ടുണ്ട്.

കര്‍ശന നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സംഘമാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച്‌ നെടുമ്ബാശ്ശേരിയില്‍ എത്തിയത്.

സ്വകാര്യ ട്രാവല്‍ ഏജന്റിന്റെ ഒത്താശയോടെയാണ് വിദേശികള്‍ ഇവിടെനിന്നും കടന്നതെന്നാണ് ജില്ലാ ഭരണകൂടത്തിനും പൊലീസിനും ലഭിച്ച വിവരം. സഹായിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം