കോട്ടയത്ത് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചത് കോവിഡ് മൂലമല്ല; അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാൽ നടപടിയെന്ന് കളക്ടര്‍

Loading...

കോട്ടയം : കോട്ടയത്ത് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചത് കോവിഡ് മൂലമല്ലെന്ന് ആരോഗ്യവകുപ്പ്. കോട്ടയം ചെങ്ങളത്ത് രണ്ടാം ഘട്ടത്തിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ശശിധരനാണ് മരിച്ചത്.

നിരീക്ഷണത്തിൽ ഉണ്ടായതിനാൽ തന്നെ കോവിഡ് ആണോ എന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ മരണകാരണം കോവിഡ് അല്ലെന്ന് കോട്ടയം ജില്ലാ കള്കടർ പറഞ്ഞു.

ചെങ്ങന്നൂരിൽ മരിച്ച ആൾക്കും കോവിഡ് ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചത്. രണ്ടുപേരുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പക്ഷാഘാതവും ഹൃദയാഘാതവും ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ. രക്തത്തിലെ അണുബാധയെ തുടർന്നുള്ള സെപ്റ്റിസീമിയ ആണ് മരണകാരണം.

അതേസമയം ചെങ്ങളം സ്വദേശിയുടെ മരണത്തിൽ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്നയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ(പ്രൈമറി കോണ്‍ടാക്ട്) യുവാവിന്‍റെ പിതാവാണ് മരിച്ചത്.

അതുകൊണ്ടു തന്നെ മകനും സെക്കന്‍ഡറി കോണ്‍ടാക്ട്സ് പട്ടികയില്‍ ഉള്‍പ്പെട്ട ഇദ്ദേഹവും ഹോം ക്വാറന്‍റയിനില്‍ കഴിയുകയായിരുന്നു. ഇരുവരിലും വൈറസ് ബാധയുടെ യാതൊരു ലക്ഷണവും കണ്ടെത്തിയിട്ടില്ല.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുകയും കൊറോണ വൈറസ് ബാധയുണ്ടോ എന്ന് പരിശോധിക്കുന്നതിന് സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയും ചെതിട്ടുണ്ട്.

ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ജനങ്ങളില്‍ ഭീതി പരത്തുന്ന രീതിയില്‍ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം