Categories
Thiruvananthapuram

മു​ന്‍​വി​രോ​ധ​ത്താ​ല്‍ ബൈ​ക്കി​ടി​ച്ച്‌ കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്തി​യ​യാ​ള്‍ പി​ടി​യില്‍

തി​രു​വ​ന​ന്ത​പു​രം : മു​ന്‍​വി​രോ​ധ​ത്താ​ല്‍ ബൈ​ക്കി​ടി​ച്ച്‌ കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്തി​യ​യാ​ള്‍ പി​ടി​യി​ലാ​യ​താ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ ബ​ല്‍​റാം​കു​മാ​ര്‍ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു.

കൊ​ടു​ങ്ങാ​നൂ​ര്‍ പ​ന്തു​ക​ളം പ​ന​യ​റ​വി​ളാ​കം പാ​റ​യി​ല്‍​വീ​ട്ടി​ല്‍ അ​ജി​നെ​യാ​ണ് (42) വ​ട്ടി​യൂ​ര്‍​ക്കാ​വ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 22ന് ​വീ​ടി​ന് സ​മീ​പം സൈ​ക്കി​ള്‍ ഓ​ടി​ച്ചു​വ​ന്ന പ​തി​നൊ​ന്ന് വ​യ​സ്സു​കാ​ര​നെ പ്ര​തി പി​റ​കി​ല്‍​നി​ന്ന്​ ബൈ​ക്കിടിപ്പിച്ച്‌​ തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​ജി​ക്ക്​ കു​ട്ടി​യു​ടെ പി​താ​വി​നോ​ടു​ള്ള മു​ന്‍​വി​രോ​ധ​ത്താ​ലാ​ണ് ബൈ​ക്ക് ഇ​ടി​പ്പി​ച്ച്‌ അ​പാ​യ​പ്പെ​ടു​ത്തി​യ​ത്. ന​ട്ടെ​ല്ലി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്.

കു​ട്ടി​യു​ടെ ര​ക്ഷി​താ​വ് വ​ട്ടി​യൂ​ര്‍​ക്കാ​വ് പൊ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി പി​ടി​യി​ലാ​യ​ത്.

വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​സ്.​എ​ച്ച്‌.​ഒ ശാ​ന്ത​കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ ജ​യ​പ്ര​കാ​ശ്, വി​ജ​യ​ന്‍, എ.​എ​സ്.​ഐ വേ​ണു​ഗോ​പാ​ല്‍, എ​സ്.​സി.​പി.​ഒ അ​നൂ​പ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്​​റ്റി​നും നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The man who injured the boy by hitting the bike in the previous protest is in PT