കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ നിലപാടുകൾക്കെതിരേ ;ഇടതുമുന്നണി സമരം

Loading...

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ നിലപാടുകൾക്കെതിരേ ഇടതുമുന്നണി സമരം തുടങ്ങും.

ആദ്യഘട്ടമായി ഓഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് രാജ്ഭവൻ മാർച്ച് നടത്തും. അന്നുതന്നെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ച് നടത്തുമെന്ന് കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. ബഹുജനമാർച്ചിനുശേഷം, നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറുമണ്ഡലങ്ങളിൽ പ്രവർത്തകസമിതി യോഗങ്ങൾ നടക്കും.

പുതിയ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നശേഷം എല്ലാരംഗത്തും കേരളത്തോട് അവഗണനയാണ്. കേന്ദ്രബജറ്റിൽ കേരളവിരുദ്ധ സമീപനവുമാണ്. തീവ്ര ഉദാരീകരണനയത്തിന്റെ ഫലമായി പൊതുമേഖലാ സ്ഥാപനങ്ങളും വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കുകയാണ്.

പെട്രോളിയം വിലവർധന ഏറ്റവുമധികം ബാധിക്കുക കേരളത്തെയാണ്. മണ്ണെണ്ണ വിലവർധന മത്സ്യത്തൊഴിലാളിമേഖലയിൽ വലിയ ആഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാർഷികമേഖലയിലും തൊഴിലുറപ്പ്-ഐ.സി.ഡി.എസ്. പദ്ധതികൾക്കുള്ള നീക്കിയിരിപ്പും കുറഞ്ഞു. ജി.എസ്.ടി. നടപ്പാക്കിയതോടെ സംസ്ഥാനങ്ങൾക്കുള്ള നികുതിവരുമാനം ഇടിഞ്ഞു. കേന്ദ്ര നികുതിവരവിന് ആനുപാതികമായ വിഹിതം സംസ്ഥാനങ്ങൾക്കു നീക്കിവെക്കുന്നില്ല. നിർഭാഗ്യവശാൽ കോൺഗ്രസും കേന്ദ്രാനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കേന്ദ്രത്തിനെതിരേ ജനങ്ങളെ അണിനിരത്താൻ അവർ ശ്രമിക്കുന്നില്ല. പകരം സംസ്ഥാനസർക്കാരിനെതിരേ പ്രതിഷേധിക്കുകയും മുഖ്യമന്ത്രിക്കെതിരേ പ്രസംഗിക്കുകയുമാണു ചെയ്യുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി. ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഘടകകക്ഷികൾക്ക് പൂർണ തൃപ്തിയുണ്ടെന്നും മറ്റുവിഷയങ്ങൾ യോഗത്തിൽ ചർച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം