കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടു

Loading...

കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ റിമാൻഡ് പ്രതികൾ രക്ഷപ്പെട്ടു. കാസർഗോഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നവരാണ് രക്ഷപ്പെട്ടത്.

കണ്ണൂർ ധർമടം സ്വദേശി സൽമാൻ, മുഴപ്പിലങ്ങാട് സ്വദേശി അർഷാദ് എന്നിവരാണ് മുങ്ങിയത്.

ആരോഗ്യപ്രവർത്തകരുടെ കണ്ണുവെട്ടിച്ച് പുടംകല്ല് താലൂക്ക് ആശുപത്രിയിൽ നിന്ന് ഇവർ കടന്നുകളയുകയായിരുന്നു.

കഞ്ചാവ് കേസിൽ കഴിഞ്ഞ ദിവസമാണ് ഇവർ പൊലീസ് പിടിയിലായത്. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം