കാക്കനാട് തെരുവ്നായ ആക്രമിച്ച കുട്ടികളുടെ മാതാപിതാക്കള്‍ വരാതെ ഇഞ്ചക്ഷന്‍ എടുക്കില്ലെന്ന് ആശുപത്രി അധികൃതര്‍

Loading...

കാക്കനാട്:  കാക്കനാട് തെരുവുനായയുടെ ആക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങള്‍ക്ക് പരിക്ക്.

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാക്കനാട് ബിഎസ്എന്‍എല്‍ റോഡില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ രണ്ട് മക്കളെ തെരുവുനായകള്‍ ആക്രമിച്ചത്.

മൂന്ന് വയസ്സും ഏഴ് വയസ്സുമുള്ള കുട്ടികളാണ് ആക്രമണത്തിന് ഇരയായത്.

മൂന്ന് കുട്ടികള്‍ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും ഒരാള്‍ ഓടി രക്ഷപ്പെട്ടു.

സംഭവ  സമയത്ത് കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. അച്ഛനും അമ്മയും വരാതെ കുട്ടികള്‍ക്ക് ഇഞ്ചക്ഷന്‍ എടുക്കില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.

രക്ഷിതാക്കളുടെ ഒപ്പ് കിട്ടാതെ ഇഞ്ചക്ഷന്‍ നല്‍കാനാകില്ലെന്ന് അധികൃതര്‍ പറയുന്നു.

കുട്ടികള്‍ക്ക് അപകടം പറ്റിയ വിവരം ഇതുവരെ മാതാപിതാക്കളെ അറിയിക്കാന്‍ സാധിച്ചിട്ടില്ല.

ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണുകള്‍ വീട്ടില്‍ വച്ചാണ് മാതാപിതാക്കള്‍ ജോലിക്ക് പോയിരിക്കുന്നത്.

മാതാപിതാക്കളെ വിവരം അറിയിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടിലാണ് പ്രദേശവാസികള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം