സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി

Loading...

കൊച്ചി :   സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. വിദ്യാർഥികൾക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ‌് അനുവദിക്കാൻ സ്വകാര്യബസ് ഉടമകൾക്ക‌് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷനും മറ്റു ചിലരും സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് പരാമർശം.

സീറ്റ‌് ഒഴിവുണ്ടെങ്കിലും ബസുകളിൽ വിദ്യാർഥികളെ ഇരിക്കാൻ അനുവദിക്കാത്ത സാഹചര്യം എറണാകുളത്ത‌് ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. സീറ്റുകൾ ഒഴിഞ്ഞുകിടന്നാലും വിദ്യാർഥികളെ ബസ് ജീവനക്കാർ ഇരിക്കാൻ സമ്മതിക്കുന്നില്ലെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട കോടതി ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു.

അന്വേഷണറിപ്പോർട് സമർപ്പിക്കാൻ ഒരാഴ്ചകൂടി സമയം വേണമെന്ന് വ്യാഴാഴ്ച സർക്കാർ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിച്ചു. റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റികൾക്ക് കീഴിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം