Categories
Ernakulam

എസ് എം എ ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സാർത്ഥം പിരിച്ച 15 കോടി രൂപ എന്ത് ചെയ്തുവെന്ന ചോദ്യവുമായി ഹൈക്കോടതി

കൊച്ചി : സ്പൈനൽ മസ്കുലാർ അട്രോഫി അഥവാ എസ്എംഎ എന്ന അപൂർവരോഗം ബാധിച്ച് മരിച്ച കുട്ടിയുടെ ചികിത്സാർത്ഥം പിരിച്ച 15 കോടി രൂപ എന്ത് ചെയ്തു എന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം.

 

ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്.

കോഴിക്കോട് സ്വദേശിയായ ആറുമാസം പ്രായമുളള ഇമ്രാൻ മുഹമ്മദ് എന്ന കുട്ടി രോഗം ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കുഞ്ഞ് ജനിച്ചത് മുതൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു.

 

ഈ കുട്ടിയുടെ ചികിത്സയ്ക്കായി പിരിച്ച പണം ഉപയോഗിച്ച് മറ്റ് മറ്റു കുട്ടികൾക്ക് ചികിത്സ നടത്താൻ സാധിക്കില്ലേ എന്ന് കോടതി ആരാഞ്ഞു.

അപൂർവ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ഫണ്ട് രൂപീകരണം സംബന്ധിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The High Court has asked what was done with the Rs 15 crore disbursed for the treatment of a child who died due to SMA

NEWS ROUND UP