ചു​ട്ടു​പൊ​ള്ളി കേ​ര​ളം; ആ​റു ജി​ല്ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച ചൂ​ട് ക​ന​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്

Loading...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലാ​ല്‍ പ​ക​ല്‍ താ​പ​നി​ല​യി​ല്‍ വ​ലി​യ വ​ര്‍​ധ​ന​യു​ണ്ടാ​കാ​മെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്. കൂ​ടി​യ താ​പ​നി​ല ര​ണ്ടു മു​ത​ല്‍ മൂ​ന്നു വ​രെ ഡി​ഗ്രി സെ​ല്‍​ഷ​സ് കൂ​ടി 38 ഡി​ഗ്രി​ക്കു മു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

മ​ഴ കു​റ​വാ​യ​തും മേ​ഘാ​വ​ര​ണം ഇ​ല്ലാ​ത്ത​തു​മാ​ണ് ചൂ​ട് ഉ​യ​രാ​ന്‍ കാ​ര​ണം. ചൂ​ടു കൂ​ടു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്‍​ക​രു​ത​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. നി​ര്‍​ജ​ലീ​ക​ര​ണം, സൂ​ര്യാ​ത​പം, സൂ​ര്യാ​ഘാ​തം എ​ന്നി​വ ഉ​ണ്ടാ​കാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി അ​റി​യി​ച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

നി​ര്‍​ജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ന്‍ ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. പ​ക​ല്‍ സ​മ​യ​ത്ത് മ​ദ്യം പോ​ലെ​യു​ള്ള ല​ഹ​രി പാ​നീ​യ​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണം. പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, മ​റ്റു രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ക​ല്‍ 11 മു​ത​ല്‍ മൂ​ന്നു വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ത​രം വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ സൂ​ര്യാ​ഘാ​തം ഏ​ല്‍​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​വ​രു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍​ത്തേ​ണ്ട​താ​ണെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ നി​ര്‍​ദേ​ശി​ക്കു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം