​ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സ​ന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Loading...

ലണ്ടന്‍ : കോവിഡ്​ സ്ഥിരീകരിച്ച ​ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സ​​ന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍​ ആവിശ്യം വന്നാല്‍  വ​െന്‍റിലേറ്റര്‍ സഹായം തേടേണ്ടി വരുമെന്ന്​​ റിപ്പോര്‍ട്ടുകള്‍.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്​ ബ്രിട്ടീഷ്​ പ്രധാനമന്ത്രിയെ കഴിഞ്ഞ ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

ശ്വസനോപകരണത്തി​​െന്‍റ സഹായം ബോറിസ്​ ജോണ്‍സന്​ നല്‍കുന്നുണ്ട്​. വൈകാതെ പൂര്‍ണമായ വ​െന്‍റിലേറ്റര്‍ സഹായം അദ്ദേഹത്തിന്​ വേണ്ടി വരുമെന്ന്​ ലണ്ടന്‍ യൂനിവേഴ്​സിറ്റി കോളജിലെ മെഡിക്കല്‍ ഇമേജിങ്​ പ്രൊഫസര്‍ ഡെറക്​ ഹില്‍ പറഞ്ഞു.

പത്ത്​ ദിവസമായി ഐസൊലേഷനില്‍ കഴിയുകയായിരുന്ന ജോണ്‍സനെ രണ്ടാംഘട്ട കോവിഡ്​ പരിശോധനക്കായാണ്​ ഞായറാഴ്​ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​.

മാര്‍ച്ച്‌​ 27നാണ്​ തനിക്ക്​ കോവിഡ്​ രോഗലക്ഷണങ്ങളുണ്ടെന്ന്​ പ്രധാനമന്ത്രി അറിയിച്ചത്​. തുടര്‍ന്ന്​ അദ്ദേഹം ഡൗണിങ്​ സ്​ട്രീറ്റിലെ വസതിയില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.

വെള്ളിയാഴ്​ച മുതല്‍ അദ്ദേഹം ഔദ്യോഗിക പരിപാടികളില്‍ സജീവമാകുമെന്ന്​ അറിയിച്ചിരുന്നെങ്കിലും പനി ഭേദമാകാത്തതിനാല്‍ വിശ്രമത്തില്‍ തുടരുകയായിരുന്നു.

ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ്​ പ്രധാനമന്ത്രിയെ ഞായറാഴ്​ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. പത്ത്​ ദിവസമായി തുടര്‍ച്ചയായി അദ്ദേഹത്തിന്​ വൈറസ്​ രോഗലക്ഷണങ്ങളുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം