വിവാഹ സൽക്കാരത്തിനിടെ തർക്കം ; വരന്റെ അമ്മാവൻ കൊല്ലപ്പെട്ടു

Loading...

അശോക്പൂര്‍ : വിവാഹ പാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ എത്തിയതോടെ വരന്‍റെ അമ്മാവന്‍ കൊല്ലപ്പെട്ടു. വരന്‍റെ മാതൃസഹോദരന്‍ ഫിര്‍തു നിഷാദാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ദുബോളീയ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അശോക്പൂരിലാണ് സംഭവം. വിവാഹ സത്കാരത്തിനിടെ പാട്ട് പ്രശ്‌നങ്ങള്‍ സൃഷ്ട്ടിച്ചത്.

കൈയ്യാങ്കളിക്കിടെ വരന്‍റെ അമ്മാവന്‍ കൊല്ലപ്പെടുകയും വരന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ വരന്‍ ബീര്‍ ബഹദൂര്‍ നിഷാദ്, ഇദ്ദേഹത്തിന്‍റെ പിതാവ് സുബഹ് നിഷാദ് എന്നിവര്‍ ഉള്‍പ്പെടുന്നു.

വ്യാഴാഴ്ച വധുവിന്‍റെ വീട്ടില്‍ നടത്തിയ ദ്വാര്‍ പൂജയ്ക്കിടെ ഡിജെ പാട്ട് വെച്ചതിനെ തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് ഈ എതിര്‍പ്പ് അടിയിലേക്കും വാക്ക് തര്‍ക്കത്തിലും മാറി. തുടര്‍ന്ന് വടിയും ഇഷ്ടികയും കൊണ്ടുള്ള ആക്രമണം നടന്നത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫിര്‍തു നിഷാദിനെ പോലീസെത്തി സമീപത്തുള്ള സിഎച്ച്‌സി ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നിന്നും പരിക്ക് ഗൗരവമായതിനാല്‍ ലഖ്നൗവിലേക്ക് അയച്ചു.

എന്നാല്‍ ലഖ്നൗവില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചു.ക്രമണത്തില്‍ പരിക്കറ്റേവരെ കപ്തന്‍ഗഞ്ച് സിഎച്ച്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിവാഹം മുടങ്ങിയതായും പോലീസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം