രജനിയെ അനുകരിച്ച് ചെറുമകൻ, ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു

Loading...

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും കൈനിറയെ ആരാധകരുളള താരമാണ് രജനികാന്ത്, അദ്ദേഹത്തിന്റെ മരണമാസ് ഡയലോഗുകളും ആക്ഷൻസും ഒരു തവണയെങ്കിലും അനുകരിക്കാത്തവരായിട്ട ആരും ഉണ്ടാകില്ല. ജനറേഷൻ വ്യത്യാസമില്ലാതെ എല്ലാവരും അനുകരിക്കുന്ന ഒരു താരമാണ് രജനി. ഇപ്പോഴിത താരത്തെ അനുകരിച്ച് പേരക്കുട്ടി.

രജനിയുടെ മകളും സംവിധായകയുമായ സൗന്ദര്യയുടെ മകനാണ് മുത്തച്ഛനെ അനുകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. സൗന്ദര്യ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. സൗന്ദര്യയുടെ ട്വീറ്റ് വൈറലായിട്ടുണ്ട്. എന്നാൽ താരപുത്രിയുടെ ട്വീറ്റിനെതിരെ ചെറിയ വിമർശനങ്ങളും ഉയരുന്നുണ്ട്. രജനിയെ മുത്തച്ഛൻ എന്ന് വിളിക്കരുതെന്നും പ്രായമില്ലാത്ത മനുഷ്യനാണ് അദ്ദേഹമെന്നും ഒരു കൂട്ടർ പറയുന്നു. കുട്ടിയുടെ ഒരു പടമിട്ട് രജനിയെ പോലെയാണെന്ന് പറയരുതെന്നും ആരാധകർ പരിഹസിക്കുന്നു.

പേട്ടയായിരുന്നു രജനിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. തൃഷ് നായികയായി എത്തിയ ചിത്രം വൻ വിജയമായിരുന്നു. പേട്ടയ്ക്ക് ശേഷം രജനിയുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ദർബാർ.എആർ മുരുഗദോസ് സംവിധാനം ചെയ്ടുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. കുസേലനു ശേഷം നയൻസും രജനിയും ഒന്നിക്കുന്ന ചിത്രമാണ് ദർബാർ

Loading...