സര്‍ക്കാരിന്‍റെ സൗ​ജ​ന്യ കി​റ്റ് ഏ​പ്രി​ല്‍ ആ​ദ്യവാരം മു​ത​ല്‍; കി​റ്റി​ല്‍ 17 വി​ഭ​വ​ങ്ങ​ള്‍

Loading...

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സം​സ്ഥാ​ന​ത്തെ ബിപിഎല്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​മെ​ന്ന​റി​യി​ച്ച സൗ​ജ​ന്യ ഭ​ക്ഷ്യ​വി​ഭ​വ കി​റ്റി​ന്‍റെ വി​ത​ര​ണം ഏ​പ്രി​ല്‍ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കും. സ​പ്ലൈ​കോ സി​എം​ഡി പി.​എം.അ​ലി അ​സ്ഗ​ര്‍ പാ​ഷ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ 56 ഡി​പ്പോ​ക​ളി​ലും, ഗാ​ന്ധി​ന​ഗ​റി​ലെ ഹെ​ഡ് ഓ​ഫീ​സി​ലും, തെ​ര​ഞ്ഞെ​ടു​ത്ത സൂ​പ്പ​ര്‍​ മാ​ര്‍​ക്ക​റ്റു​ക​ളി​ലു​മാ​ണ് വി​ത​ര​ണ​ത്തി​നു​ള്ള കി​റ്റു​ക​ള്‍ ത​യാ​റാ​ക്കു​ന്ന​ത്. 17 വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ക.

പ​ഞ്ച​സാ​ര (ഒ​രു കി​ലോ), ചാ​യ​പ്പൊ​ടി (250 ഗ്രാം), ​ഉ​പ്പ് (ഒ​രു കി​ലോ ), ചെ​റു​പ​യ​ര്‍ (ഒ​രു കി​ലോ), ക​ട​ല (ഒ​രു കി​ലോ), വെ​ള്ളി​ച്ചെ​ണ്ണ (അ​ര ലി​റ്റ​ര്‍), ആ​ട്ട (ര​ണ്ടു കി​ലോ), റ​വ (ഒ​രു കി​ലോ), മു​ള​കു​പൊ​ടി (100 ഗ്രാം), ​മ​ല്ലി​പ്പൊ​ടി (100 ഗ്രാം), ​പ​രി​പ്പ് (250 ഗ്രാം), ​മ​ഞ്ഞ​ള്‍​പ്പൊ​ടി (100 ഗ്രാം), ​ഉ​ലു​വ (100 ഗ്രാം), ​ക​ടു​ക് (100 ഗ്രാം), ​സോ​പ്പ് (ര​ണ്ടെ​ണ്ണം), സ​ണ്‍ ഫ്ലവര്‍ ഓ​യി​ല്‍ (ഒ​രു ലി​റ്റ​ര്‍), ഉ​ഴു​ന്ന് (ഒ​രു കി​ലോ) എ​ന്നീ 17 ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളാ​ണ് കി​റ്റു​ക​ളി​ലു​ണ്ടാ​കു​ക. കൊ​റോ​ണ​ക്കാ​ല​ത്ത് ആ​ര്‍​ക്കും ഭ​ക്ഷ​ണ​മി​ല്ലാ​തി​രി​ക്ക​രു​ത് എ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍ സ​പ്ലൈ​കോ റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​തെ​ന്നും സി​എം​ഡി അ​റി​യി​ച്ചു.

1,000 രൂ​പ വി​ല വ​രു​ന്ന വി​ഭ​വ​ങ്ങ​ളാ​ണ് കി​റ്റി​ലു​ള്ള​ത്. ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ള്‍​ക്കു​ള്ള സ​ഞ്ചി​യും ഇ​തോ​ടൊ​പ്പ​മു​ണ്ട്. ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ 350 കോ​ടി​രൂ​പ സി​എം​ഡി​ആ​ര്‍​എ​ഫി​ല്‍​നി​ന്ന് ആ​ദ്യ​ ഗ​ഡു​വാ​യി അ​നു​വ​ദി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം