Categories
കേരളം

കൊവിഡ് മുക്തയായ യുവതിയെ ഹോസ്റ്റലിൽ താമസിപ്പിക്കുന്നില്ലെന്ന് പരാതി

കൊച്ചി: കൊവിഡ് മുക്തയായ യുവതി ക്വാറന്‍റീൻ പൂർത്തിയാക്കിയിട്ടും ഹോസ്റ്റലിൽ താമസിപ്പിക്കുന്നില്ലെന്ന് പരാതി.

സംഭവത്തിൽ ഹോസ്റ്റൽ ഉടമക്കെതിരെ യുവതി പൊലീസിൽ പരാതി നൽകി.

കൊവിഡ് സാഹചര്യം തുടരുന്നതിനാൽ ഓഫീസ് പ്രവർത്തിക്കുന്നില്ല. നിലവിൽ സഹപ്രവർത്തകയുടെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ് യുവതി.

കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായ കൊല്ലം സ്വദേശിക്കാണ് ഇങ്ങനെ സംഭവം നേരിടേണ്ടി വന്നത്.

സെപ്റ്റംബർ 24-ാം തിയതിയാണ് ഓഫീസിലെ സഹപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലിൽ നിന്നും സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയത്.

31ന് നടത്തിയ കൊവിഡ് പരിശോധനയിൽ യുവതിയും കൊവിഡ് പൊസിറ്റീവായി. ഇക്കഴിഞ്ഞ ഏഴാം തിയതി യുവതി രോഗ മുക്തയായി. തുടർന്ന് സംസ്ഥാന സർക്കാർ മാനദണ്ഡം അനുസരിച്ച് ഏഴ് ദിവസം ക്വാറന്‍റീനും പൂർത്തിയാക്കി കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ എത്തി.

ഹോം ക്വാറന്‍റീന്‍ പോകാത്തനിനാല്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് യുവതി പറഞ്ഞു.

 

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: The Kovid-free young woman complained that she was not staying in the hostel despite completing the quarantine.

The woman lodged a complaint with the police against the hostel owner in the incident.

The office is not functioning as the Kovid situation continues. The woman is currently seeking shelter at a colleague's house.

NEWS ROUND UP