ജോര്‍ജിയന്‍ ഫുട്‌ബോള്‍ ലീഗിനിടെ എത്തിയ അതിഥിയുടെ വേലകള്‍

Loading...

ജോര്‍ജിയന്‍ ഫുട്‌ബോള്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ താരം കളിക്കാരല്ലായിരുന്നു. കളിക്കാരെയും കാണികളെയും ഒരുപോലെ രസിപ്പിച്ച ആ അതിഥിയുണ്ടായിരുന്നു. ഒരു പട്ടിയായിരുന്നു മത്സരത്തിലെ താരമായത്. എന്നാല്‍ ചില്ലറ പൊല്ലാപ്പൊന്നുമല്ലായിരുന്നു പട്ടി കാരണമുണ്ടായത്. ജോര്‍ജിയന്‍ ലീഗില്‍ ദില- ടോര്‍പിഡോ കുടെയ്‌സി  ടീമുകളുടെ പോരാട്ടത്തിനിടെയാണ് അപ്രതീക്ഷിതമായി അതിഥി എത്തിയത്.

watch video dog invades into football pitch

മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു സംഭവം. താരങ്ങള്‍ പതിനട്ടടവും പയറ്റിയെങ്കിലും പട്ടിയെ ഗ്രൗണ്ടില്‍ നിന്ന് മാറ്റാനായില്ല. ഇതിനിടെ ടോര്‍പിഡോ ഗോളിയെ വല്ലാതങ്ങ് പിടിച്ചു. ഒരുമിച്ച് കളിയായി. എന്നാല്‍ സുരക്ഷാജീവനക്കാരെത്തിയപ്പോള്‍ ഭാവം മാറി. മൂന്ന് മിനിറ്റോളം മത്സരം തടസപ്പെടുത്തിയ പട്ടി താരങ്ങളേയും സംഘാടകരകേയും കാണികളേയും ഒരുപോലെ ചിരിപ്പിച്ചാണ് പട്ടി കളം വിട്ടത്.

Loading...