വിദേശ വനിതയെ പീഡിപ്പിച്ചു; രണ്ടു പേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

Loading...

കൊച്ചി: കൊച്ചിയില്‍ വിദേശ വനിതയെ ലൈംഗീക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടു പേരെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തു. തായ്‌ലന്റ് സ്വദേശിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്,ഇയാളുടെ സുഹൃത്ത് അന്‍സാരി എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തത്.ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് എസിപി ലാല്‍ജി പറഞ്ഞു.യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റു ചെയ്തത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

യുവതിയുടെ മകന്‍ മലപ്പുറത്തുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്.മകനെ കാണാനായി ഇവര്‍ നേരത്തെ കേരളത്തില്‍ വരാറുണ്ടായിരുന്നു.ഇതിനിടയിലാണ് മുഹമ്മദ് ഇന്‍സാഫിനെ ഇവര്‍ പരിചയച്ചപ്പെട്ടത്.തുടര്‍ന്ന് യുവതിയെ ഇയാള്‍ കൊച്ചിയിലും എത്തിച്ചിരുന്നു.

മുഹമ്മദ് ഇന്‍സാഫിന്റെ സുഹൃത്തായ അന്‍സാരിയാണ് കൊച്ചിയിലെ ഹോട്ടലില്‍ മുറിയെടുത്തത്. തുടര്‍ന്ന് യുവതിയെ ഹോട്ടല്‍ മുറിയിലെത്തിച്ച്‌ ഇവിടെ വെച്ച്‌ ബലമായി ലൈംഗീക പീഢനത്തിരയാക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്.യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു. എസിപി ലാല്‍ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം