ആലപ്പുഴ : മത്സ്യത്തൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തുമ്പോളി നടുവിലേപറമ്പ് യേശുദാസ് (ബിജി-50) ആണ് മരിച്ചത്.

തുമ്പോളി റെയിൽവേ സ്റ്റേഷന് സമീപത്തായി ഇന്ന് രാവിലെ 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ആലപ്പുഴ – ചെന്നെ സ്പെഷ്യൽ ട്രെയിന് തട്ടിയാണ് യോശുദാസ് മരിച്ചത്. രാവിലെ 8 മണിക്ക് ഭാര്യ ജോലിക്ക് പോകുന്ന സമയം യേശുദാസ് വീട്ടിൽ ഉണ്ടായിരുന്നു.
ഇതിന് ശേഷമാണ് ഇയാളെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യേശുദാസിന് കടബാധിതകൾ ഉണ്ടായിരുന്നുവെന്നും അതിനാൽ നിരന്തരം മദ്യം കഴിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
എന്നാൽ മരണ സമയത്ത് മദ്യപിച്ചിരുന്നോ എന്ന് വ്യക്തമായിട്ടില്ല. മരണത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും നോർത്ത് പൊലീസ് അറിയിച്ചു.
News from our Regional Network
English summary: The fisherman was found dead after being hit by a train.