സ്ഥാപനത്തിന് ലൈസൻസില്ല ; വൈദ്യൻ മോഹനന്‍ നായർ അറസ്റ്റില്‍

Loading...

തൃശ്ശൂർ : മോഹനൻ വൈദ്യർ എന്നറിയപ്പെടുന്ന മോഹനൻ നായർ അറസ്റ്റിലായി. കോവിഡ് 19 രോഗത്തിന് ചികിത്സ ഉണ്ടെന്ന് വ്യാജമായി പ്രചരിപ്പിച്ച് മരുന്ന് നൽകിയതിനാണ് അറസ്റ്റ്.

ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. സ്ഥാപനത്തിന് ലൈസന്‍സില്ലെന്നും അഞ്ച് രോഗികളെ കിടത്തി ചികിത്സിച്ചിരുന്നതായും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

തൃശ്ശൂർ ഡി എം ഒ യുടെ നിർദേശാനുസരണം പട്ടിക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മോഹനൻ വൈദ്യരുടെ പട്ടിക്കാട് ആയുർവേദ ചികിത്സ കേന്ദ്രത്തിൽ ഡി എം ഒ യുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തിയിരുന്നു.

കൊവിഡ് രോഗത്തിന് ചികിത്സ നടത്തുന്നു എന്ന് ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാസ്ക് ധരിച്ച് അൻപതോളം പേർ നിൽക്കുന്നത് ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ എത്തിയ ഡി എം ഒ കണ്ടു. മോഹനൻ നായർ ഇവർക്ക് ചികിത്സാ വിധികൾ വിവരിക്കുകയായിരുന്നു.

ഡിഎംഒ പട്ടിക്കാട് പൊലീസിനെ അറിയിച്ചു. തുടർന്ന് ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ പരിശോധനക്ക് ശേഷമായിരുന്നു അറസ്റ്റ്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നിപയുടെ കാലത്ത് മരുന്നുണ്ടെന്ന് മോഹനൻ വൈദ്യർ പ്രചരിപ്പിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം