സാമ്പത്തിക പ്രതിസന്ധി : ജെറ്റ് എയർവേസ് എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തുന്നു

Loading...

ജെറ്റ് എയർവേസ് ഇന്ന് രാത്രി 10.30 ഓടെ എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. നാളെ മുതലുള്ള ആഭ്യന്തര/അന്താരാഷ്ട്ര സർവീസ്കൾ എല്ലാം റദ്ധാക്കിയാതായി കമ്പനി അറിയിച്ചു.

കടം പെരുകിയതോടെ പണം സമാഹരിക്കാന്‍ നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടതോടെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്. 400 കോടി രൂപ സമാഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇപ്പോഴുള്ള സാമ്പത്തികാവസഥയില്‍ സര്‍വ്വീസുകള്‍ തുടര്‍ന്നുകൊണ്ട് പോകാനാകില്ലെന്ന് കമ്പനി വ്യക്തമാക്കി. രാജ്യാന്തര സര്‍വ്വീസുകള്‍ ജെറ്റ് എയര്‍വേസ് നേരത്തേ നിര്‍ത്തി വച്ചിരുന്നു.

ഈ കൊച്ചു കുട്ടിക്കുമുണ്ട് പോളിംഗ് ബൂത്തിൽ കാര്യം.എന്നാൽ കുട്ടികൾക്കെന്താ പോളിംഗ് ബൂത്തിൽ കാര്യമെന്ന് അറിയാൻ സംശയത്തോടെ നില്ക്കുന്നവർക്ക് ഒരു ചെറുപുഞ്ചിരി നല്കുകയാണ് ജ്യോതി. ….. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

Loading...