ചുട്ടുകൊല്ലലുകള്‍ തുടര്‍ക്കഥയാവുന്നു; അമ്പതുകാരിയെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി കൊന്നു

Loading...

മുംബൈ: മഹാരാഷ്ട്രയില്‍ അമ്ബതുകാരിയെ വീട്ടില്‍ കയറി തീകൊളുത്തി കൊലപ്പെടുത്തി. ഔറംഗാബാദില്‍ ചൊവ്വാഴ്ച രാത്രിയാണ് അക്രമം നടന്നത്. സംഭവത്തില്‍ ബാര്‍ ഉടമയായ സന്തോഷ് എസ് മോഹിതെയെ പൊലീസ് അറസ്റ്റ് ചെയ്തു.

രാത്രി പതിനൊന്നോടെയാണ് ഇയാള്‍ സ്ത്രീയുടെ വീട്ടിലെത്തിയത്. ഈ സമയം അവര്‍ ഒറ്റക്കായിരുന്നു. അതിക്രമിച്ചു കടക്കാനുള്ള ശ്രമം തടുത്തതാണ് കൊലപാതകം ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ത്രീയെ അക്രമിച്ചു കീഴ്‌പ്പെടുത്തിയ ഇയാള്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഡോര്‍ പുറത്തുനിന്ന് പൂട്ടിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. നിലവിളി ശബ്ദവും വീട്ടില്‍ നിന്നുള്ള പുകയും കണ്ട അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും 95ശതമാനം പൊള്ളലേറ്റ സ്ത്രീ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണക്കിടക്കിയില്‍ സ്ത്രീ നല്‍കിയ മൊഴിയാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

വാര്‍ധയില്‍ 25കാരിയായ അധ്യാപികയെ പരസ്യമായി തീകൊളുത്തി കൊലപ്പെടുത്തിയതിന് നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളിലാണ് വീണ്ടും ക്രൂര സംഭവം അരങ്ങേറിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് എതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം