കോളജിലേക്കു പോകുന്നതിനിടെ വനിതാ ലക്ചററെ തീ കൊളുത്തി കൊന്നു

Loading...

മുംബൈ : പിന്നാലെ നടന്ന് ശല്യം ചെയ്തയാള്‍ തീകൊളുത്തിയതിനെത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ വനിതാ ലക്ചറര്‍ മരിച്ചു. 40% പൊള്ളലേറ്റിരുന്ന അവര്‍ പുലര്‍ച്ചെ 6.55നാണ് നാഗ്പുരിലെ ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്. മഹാരാഷ്ട്രയിലെ വാര്‍ധ ജില്ലയിലെ ഹിന്‍ഗന്‍ഘട്ട് നഗരത്തിലെ അങ്കിത പിസുദ്ദെ (25) ആണ് കൊല്ലപ്പെട്ടത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫെബ്രുവരി മൂന്നിനു കോളജിലേക്കു പോകുന്നതിനിടെയാണ് അങ്കിതയ്ക്കുനേരെ വികേഷ് നഗ്രേല്‍ (27) എന്നയാള്‍ ആക്രമണം നടത്തിയത്. രണ്ടു വര്‍ഷം മുമ്ബു വരെ ഇവര്‍ സുഹൃത്തുക്കളായിരുന്നു എന്നാല്‍ ഇയാളുടെ മോശം സ്വഭാവത്തെത്തുടര്‍ന്ന് അങ്കിത സുഹൃദ്ബന്ധം ഉപേക്ഷിച്ചു. ഇയാള്‍ കുറച്ചുനാളുകളായി അങ്കിതയെ ശല്യം ചെയ്യുന്നുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം