Categories
ദേശീയം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ല : കേന്ദ്ര സർക്കാർ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ.

പൊതുതാത്പര്യ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

ആരോഗ്യമേഖലയിൽ ചെലവ് വർധിച്ചുവെന്നും നികുതി വരുമാനം കുറഞ്ഞെന്നുമാണ് കാരണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയത്.

ഈ സാഹചര്യത്തിൽ മഹാമാരിയിൽ മരിച്ച ലക്ഷകണക്കിന് പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക സാധ്യമല്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരം ഭൂചലനം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് നഷ്ടപരിഹാരം നൽകുന്നതെന്നും കേന്ദ്രസർക്കാർ പറഞ്ഞു.

കൊവിഡ് കാരണമുള്ള മരണമാണെങ്കിൽ അക്കാര്യം മരണസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. കൊവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

മഹാമാരിയിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന പൊതുതാൽപര്യഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The families of those who died of covid cannot be compensated: Central Government

NEWS ROUND UP