മുട്ടകൾ ഉള്ളിൽ കുടുങ്ങി ; കൊല്ലത്ത് കോഴിക്ക് ‘സിസേറിയൻ’

Loading...

കൊല്ലം : മുട്ട ഉള്ളിൽ കുടുങ്ങി അവശനിലയിലായ കോഴിക്കു ‘സിസേറിയൻ’. കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണു കോഴികളിൽ അപൂ‍ർവമായി നടത്തുന്ന ഈ ശസ്ത്രക്രിയ നടത്തിയത്. മുട്ടയിടാൻ കഴിയാതെ വന്നതോടെയാണ് ഉടമ കോഴിയുമായി ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെത്തിയത്.

തുടർന്നു നടത്തിയ എക്സ്റേ പരിശോധനയിൽ  ഉള്ളിൽ 2 മുട്ടകൾ കുടുങ്ങിയതായി കണ്ടെത്തി. തുടർന്ന് അനസ്തീസിയ നൽകി സ്വാഭാവിക രീതിയിൽ ഒരു മുട്ട പുറത്തെടുത്തു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

എന്നാൽ കോഴിയുടെ രണ്ടാമത്തെ മുട്ട എടുക്കാൻ സാധിച്ചില്ല. അതു പുറത്തെടുക്കാനാണു ശസ്ത്രക്രിയ നടത്തിയത്. എഗ് ബൗണ്ട് കണ്ടിഷൻ എന്ന അവസ്ഥ സ്വാഭാവികമാണെങ്കിലും 2 മുട്ടകൾ ഉള്ളിൽ കുടുങ്ങുന്നത് അപൂർവമാണെന്നു സീനിയർ വെറ്ററിനറി സർജൻ ഡോ.ബി.അജിത് ബാബു പറഞ്ഞു.

വെറ്ററിനറി കേന്ദ്രത്തിലെ ഡോ.നിജിൻ ജോസ്, ഡോ.രേവതി, ജൂനിയർ ഡോക്ടർമാരായ അജയ് പി.കുര്യാക്കോസ്, അനീസ് ഇബ്രാഹിം എന്നിവർ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം