Categories
അന്തര്‍ദ്ദേശീയം

ട്രാക്ടർ റാലിയെ തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു

ഡൽഹി : കർഷകർ നടത്തിയ ട്രാക്ടർ റാലിയെ തുടർന്ന് അടച്ചിട്ടിരുന്ന ഡൽഹി മെട്രോ പ്രവർത്തനം പുനരാരംഭിച്ചു.

ലാൽ ഖില മെട്രോ സ്റ്റേഷൻ മാത്രമാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്. മറ്റ് സ്റ്റേഷനുകളൊക്കെ തുറന്നിരിക്കുകയാണെന്ന് ഡൽഹി റെയിൽ മെട്രോ സ്റ്റേഷൻ അറിയിച്ചു.

35 മിനിട്ടാണ് ശരാശരി കാത്തിരിപ്പ് സമയമെന്നും തിരക്ക് അധികരിച്ചാൽ അതിനനുസരിച്ച് വിവരം അറിയിക്കുമെന്നും ഡിഎംആർസി പറഞ്ഞു.

പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായതോടെയാണ് ഡൽഹി മെട്രോ അടച്ചത്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്കോട്ടയിലെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, ചെങ്കോട്ടയിൽ പതാക ഉയർത്തിയ ദീപ് സിദ്ദുവുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ബിജെപി എംപിയും ബോളിവുഡ് നടനുമായ സണ്ണി ഡിയോൾ രംഗത്തെത്തി.

തനിക്കോ കുടുംബത്തിനോ ദീപ് സിദ്ദുവുമായി യാതൊരു ബന്ധവുമില്ല.

കർഷക സംഘടനകളുടെ ആരോപണം തള്ളിയ സണ്ണി ഡിയോൾ, ചെങ്കോട്ടയിലെ സംഭവം തന്നെ വളരെ വേദനിപ്പിച്ചെന്നും വ്യക്തമാക്കി.

പ്രതിഷേധിക്കുന്നത് ജനാധിപത്യ അവകാശമാണ്. എന്നാൽ അത് ദുരുപയോഗപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary:
The Delhi Metro, which was closed following the tractor rally, has resumed operations

NEWS ROUND UP