ഒന്നര വയസുകാരന്റെ മരണം കൊലപാതകം,​ മാതാപിതാക്കള്‍ കസ്റ്റഡിയില്‍

Loading...

കണ്ണൂര്‍: അച്ഛനൊപ്പം ഉറങ്ങാന്‍ കിടന്ന ഒന്നര വയസുകാരന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു.തയ്യില്‍ കൊടുവള്ളി ഹൗസില്‍ പ്രണവ് – ശരണ്യ ദമ്ബതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ 11ഓടെ വീട്ടിനടുത്ത് തയ്യില്‍ കടപ്പുറത്ത് കണ്ടെത്തിയത്.

തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ കൊന്നതിന് ശേഷം കടല്‍ഭിത്തിയില്‍ തള്ളുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടിയെ രാവിലെ 6.20ന് കാണാതായെന്നാണ് സിറ്റി പൊലീസില്‍ പ്രണവ് നല്‍കിയ പരാതിയിലുള്ളത്. മൂന്നു വര്‍ഷം മുന്‍പ് വിവാഹിതരായ ശരണ്യയും പ്രണവും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞായറാഴ്ച രാത്രി കുട്ടിക്ക് പനിയുണ്ടായിരുന്നതിനാല്‍ ഏറെ വൈകിയും ഉറങ്ങാതെ കരഞ്ഞു കൊണ്ടിരുന്നു. വെളുപ്പിന് മൂന്നു മണിയോടെ ശരണ്യ കുട്ടിയെ പ്രണവിന്റെ കൂടെ മുറിയില്‍ കിടത്തിയുറക്കി ഹാളില്‍ ഉറങ്ങാന്‍ പോയി. രാവിലെയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. പ്രണവിനോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നും പൊലീസില്‍ പരാതി നല്‍കാമെന്നും പറഞ്ഞു.

പൊലീസിന്റെ അന്വേഷണത്തില്‍ വീട്ടില്‍ നിന്ന് അധികം ദൂരെയല്ലാതെ കടലോരത്ത് പാറക്കൂട്ടത്തിനിടയില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലര്‍ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.കുട്ടിയെപ്രണവ് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ശരണ്യയുടെ ബന്ധുക്കള്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം