Categories
special story

സൈബർ സെക്സ് റാക്കറ്റ് അരികിലുണ്ട്; ഇന്നെല്ലെങ്കിൽ നാളെ നിങ്ങളും വലയിലകപ്പെടാം

കോഴിക്കോട്: ഈ വാർത്ത വായിക്കുന്ന നിങ്ങളൊ അല്ലെങ്കിൽ നിങ്ങളറിയാവുന്ന ആരെങ്കിലും ഈ ചതിക്കെണിയിൽപ്പെട്ടു എന്നുറപ്പാണ്.

അത്രയേറെ വ്യാപകമായിട്ടുണ്ട് സൈബർ സെക്സ് റാക്കറ്റ്. അഥവാ നിങ്ങളറിയാവുന്ന ആരും കമ്പളിപ്പിക്കപ്പെട്ടില്ലെങ്കിൽ നിങ്ങളും ജാഗ്രത അരികിലുണ്ട് ആ കെണി.

ഇന്നെല്ലെങ്കിൽ നാളെ നിങ്ങളും ഈ വലയിൽപെടാം. നേരത്തെ വിദേശത്ത് നിന്നാണ് ഇത്തരം തട്ടിപ്പിന് നേതൃത്വം നൽകിയതെങ്കിൽ ഇപ്പോൾ ഉത്തരേന്ത്യയിലെ ഐടി മേഖയിലെ യുവാക്കളുടെ സംഘം തന്നെ മലയാളികളെ വശീകരിച്ച് കുടുക്കുന്ന ഇത്തരം തട്ടിപ്പിന് നേതൃത്വം നൽകുന്നതായി സൈബർ പൊലീസ് അധികൃതർ പറയുന്നു.

പ്രധാനമായും വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്ന് ഫ്രണ്ട്‌ റിക്വസ്റ്റ് വരികയും കൂടുതൽ ഒന്നും ചിന്തിക്കാതെ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്യുന്നവരാണ് ചതിയിൽപെടുന്നവരിൽ ഭൂരിഭാഗവും.

യുവാക്കൾക്ക് യുവതികളുടെ റിക്വസ്റ്ററും യുവതികൾക്ക് യുവാക്കളുടെ സൗഹൃദ അഭ്യർത്ഥനയാണ് വരിക. ഇത്തരം ഫ്രണ്ട് റിക്വസ്റ്ററും അക്സെപ്റ്റ് ചെയ്ത ഉടനെ ഇത്തരം അക്കൗണ്ടുകളിൽ നിന്ന് മെസ്സേജുകൾ വന്നുതുടങ്ങും.

ഫേസ് ബുക്ക്‌ ചാറ്റ് പതിയെ വാട്സ്ആപ്പ് ചാറ്റിലേക്ക് നീങ്ങും. രാത്രി അസമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരാണ് ഇരകൾ ഏറെയും. ഇത്തരം സൗഹൃദം അശ്ലീല മെസേജുകളിലേക്ക് വഴിയൊരുക്കുക മാത്രമല്ല, മെസ്സേജുകൾക്ക് ശേഷം നഗ്നത പ്രദർശിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും അയച്ച് തുടങ്ങും.

ഇത്തരം അക്കൗണ്ടുകളിൽ നിന്ന് വരുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ശേഷം നിങ്ങളുടെ നഗ്നതാ വീഡിയോകളും ആവശ്യപ്പെടും.

വലയിൽ വീണവരിൽ സ്വാഭാവികമായും അവ അയച്ചു കൊടുക്കുന്നവരാണ് 99% ആളുകളും. നഗ്ന വീഡിയോകളും ചിത്രങ്ങളും കോർത്തിണക്കി അവർ നിർമ്മിക്കുന്ന വീഡിയോകൾ ഉപയോഗിച്ചാവും പിന്നീടുള്ള വിലപേശൽ . തുടർന്ന് അവരുടെ കൈയിൽ കറങ്ങുന്ന ഒരു ഉപകരണമായി നിങ്ങളവിടെ മാറും.

അയച്ചുകൊടുത്ത വീഡിയോകളും ചിത്രങ്ങളും വീഡിയോ കോളിന്റെ പകർപ്പുകളും മെസ്സേജുകളും ആണ് അവരുടെ വിലപേശാനുള്ള ആയുധം.

5000 ത്തിലും ,10000 ത്തിലും തുടങ്ങി വലിയ രീതിയിലുള്ള പണം ആവശ്യപ്പെട്ട് തുടങ്ങും.നിങ്ങളുടെ സ്വകാര്യതയെ വെച്ചുള്ള വിലപേശലിൽ എന്തും നൽകുമെന്നത് അവർക്കറിയാം.

വിദ്യാർത്ഥികളും യുവാക്കളും മാത്രമല്ല വീട്ടമ്മമാർ വരെ ഇവരുടെ കെണി വലയിൽ കുടുങ്ങി മാനസികമായി തളർന്ന് ആ രാത്രി തന്നെ അക്കൗണ്ടിൽ ഉള്ളതല്ലാം ഉടൻ ട്രാൻസർ ചെയ്ത് നൽകും.

പിന്നീടുള്ള ദിവസങ്ങളിലും ഈ സംഘം വിടാതെ പിൻതുടരും. മലയാളിയുടെ നാണവും മാനവും വിലക്കെടുത്ത് കാശാക്കുന്ന ഇത്തരം സംഘത്തിൽ മുഖം മറച്ച് നഗ്നത കാണിക്കാൻ തയ്യാറായ യുവതികളുമുണ്ട്.

ഈ വാർത്ത മനസ്സിലുണ്ടാകണം. ഒപ്പം നിങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ബോധവൽക്കരിക്കാൻ ഈ വാർത്ത ഷെയര്‍  ചെയ്യാൻ മറക്കരുത്.

വിദ്യാഭ്യാസ സമ്പന്നർ എന്ന് അഭിമാനിക്കുന്ന നമ്മൾ ഇനിയും ഈ ചതിക്കുഴികളിൽ വീഴാതിരിക്കാൻ തുടർന്ന് എഴുതിയ കാര്യങ്ങൾ കൂടി വായിക്കുക.

എന്റർടൈൻമെന്റ് പ്ലാറ്റ്ഫോം എന്നതിലുപരി നമ്മുടെ സാമൂഹിക ഇടപെടലിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ. ജീവിതത്തിന്റെ ഭാഗമായി ഇത് ഇന്ന് മാറി കഴിഞ്ഞു.

മനുഷ്യൻ ഫോണിനെ ചലിപ്പിക്കുന്നു എന്നതിന് പകരം ഫോണും ഇന്റർനെറ്റ്‌ ലോകവും മനുഷ്യനെ ചലിപ്പിക്കുന്നു എന്ന് വേണം പറയാൻ. എല്ലാം വിരൽ തുമ്പിൽ കിട്ടുക എന്നത് മനുഷ്യരുടെ ആഗ്രഹമാണ്, അത്‌ ഒരു പരിധിവരെ സോഷ്യൽ മീഡിയയിലൂടെ സാധിക്കുന്നത് കൊണ്ടാവാം ദിനംപ്രതി ഇന്റർനെറ്റ്‌ ലോകത്തോട് നാം അടുക്കുന്നത്.

ഒരു നാണയത്തിന്റെ ഇരുവശം എന്നതുപോലെ എല്ലാത്തിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. മറ്റുള്ളവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ മുൻപന്തിയിൽ നിൽക്കുന്നവർ ആണ് നൂറിൽ എണ്‍പത് ശതമാനം ആളുകളും.

എന്നാൽ സോഷ്യൽ മീഡിയയുടെ നെഗറ്റീവ് സൈഡ് എന്നെ എന്തുകൊണ്ട് മനസ്സിലാക്കി എടുക്കുന്നില്ല? എന്തുകൊണ്ട് വീണ്ടും വീണ്ടും ചതിക്കുഴിയിൽപ്പെടുന്നു. വിദ്യാഭ്യാസം ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ കുഴിയിൽ അകപ്പെടുന്ന ഇടം, പക്ഷേ സ്വന്തം കുഴി ഇവിടെ കുഴിക്കുന്നത് അവനവൻ തന്നെ.

പലപ്പോഴും നമ്മുടെ ഒക്കെ സാമൂഹ്യ ഇടപെടലുകള്‍ സോഷ്യല്‍ മീഡിയയ്ക്കുള്ളില്‍ തന്നെ ഒതുങ്ങിപ്പോകുന്നു എന്നും പറയാതെ വയ്യ. പലര്‍ക്കും അഭിപ്രായങ്ങള്‍ പറയുന്നതിനും സെല്‍ഫ് പ്രമോഷനും ഇതിനപ്പുറം ഒരു ഇടം വേറെ ഒരിടവും കിട്ടാനുമില്ല.

നിലവിലിതുവരെ അക്കൗണ്ടുകള്‍ക്ക് പ്രത്യേകിച്ച് നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്താത്തിടത്തോളം വ്യാജ അക്കൗണ്ടുകള്‍ എന്ന സാധ്യത നാള്‍ക്കു നാള്‍ സോഷ്യല്‍ മീഡിയില്‍ വര്‍ദ്ധിച്ചു വരികയുമാണ്.

ഇതില്‍ മുന്‍പന്തിയിലാണ് ഫേസ് ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍. ഇത്തരം ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കുന്ന വിന ചെറുതൊന്നുമല്ല. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു പോലും തിരിച്ചറിയാന്‍ കഴിയാത്ത ഈ വ്യാജ അക്കൗണ്ടുകള്‍ തട്ടിപ്പിനുള്ള ഒരു മാധ്യമമായി ഉപയോഗിക്കാറുണ്ട് പലരും.

ഇവയെ എങ്ങനെ തിരിച്ചറിയാം…

അപ്‌ഡേഷനുകളോ പോസ്റ്റുകളോ ഒന്നും ഈ അക്കൗണ്ടിലില്ല എന്നുമാത്രമല്ല അക്കൗണ്ടിന്റെ യഥാര്‍ഥ ഉടമ ആരെന്നോ ഇതില്‍ അറിയാന്‍ മാര്‍ഗ്ഗങ്ങളില്ല. മാത്രമല്ല, ഫോളോവേഴ്‌സോ നാമമാത്രമായ ഫ്രണ്ട്‌സും ആയിരിക്കും ഈ അക്കൗണ്ടുകളില്‍ ഉള്ളത്. ഗുരുതരമായ പ്രശ്‌നങ്ങള്‍ ഒളിഞ്ഞു കിടക്കുന്ന ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് വരുന്ന റിക്വസ്റ്റുകള്‍ സ്വീകരിക്കാതിരിക്കുക.

പ്രൊഫൈല്‍ ഫോട്ടോ

ആദ്യമായി ഫ്രണ്ട് റിക്വസ്റ്റ് അയച്ച വ്യക്തിയുടെ പ്രൊഫൈല്‍ ഫോട്ടോ പരിശോധിക്കണം. അശ് ളീല ചിത്രങ്ങളോ പാവകളുടെ ചിത്രങ്ങളോ ഒക്കെ ആണ് പ്രൊഫൈലില്‍ കൊടുത്തിട്ടുള്ളതെങ്കില്‍ അത് വ്യാജനാണെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

എബൗട് അസ്

ഫേസ്ബുക്കില്‍ പരിചയമില്ലാത്ത ആരടെയെങ്കിലും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയാല്‍ ആവ്യക്തിയുടെ പ്രൊഫൈല്‍ തുറന്ന് എബൗട് അസ് (About US) എന്ന വിഭാഗം പരിശോധിക്കുക. ആ വ്യക്തിയെ കുറിച്ച് അടിസ്ഥാനപരമായ യാതൊരു വിവരവും (പഠിച്ച സ്‌കൂള്‍, കോളേജ്, സിറ്റി) ഇല്ലെങ്കില്‍ ആ പ്രൊഫൈല്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണം.

ടൈം ലൈനും ആക്ടിവിറ്റിയും

ചിലര്‍ വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്തതിനാലാകാം പ്രൊഫൈലില്‍ അതു നല്‍കാത്തത്. അതുകൊണ്ടുതന്നെ അടുത്തപടി ടൈം ലൈന്‍ പരിശോധിക്കുക എന്നതാണ്. ആ വ്യക്തിയുടെ പോസ്റ്റുകളും ഷെയറുകളും നോക്കിയാല്‍ ഏകദേശ ധാരണ ലഭിക്കും.

കമന്റുകളും ലൈക്കുകളും

അടുത്തതായി ആ വ്യക്തിയുടെ പോസ് സ്റ്റുകള്‍ക്ക് ലഭിച്ച ലൈകുകളും കമന്റുകളും ഷെയറുകളും നോക്കുക. മാന്യമായ രീതിയിലും ഗൗരവമുള്ളതുമായ പോസ്റ്റുകളും കമന്റുകളുമാണ് അതില്‍ കാണുന്നതെങ്കില്‍ അത് ശരിയായ പ്രൊഫൈല്‍തന്നെ ആയിരിക്കും. മാറിച്ചാണെങ്കില്‍ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കണം.

ഫോട്ടോ ആല്‍ബം

അടുത്തതായി ഫോട്ടോ ആല്‍ബം പരിശോധിക്കാം. ഫോട്ടോയുടെ ഉറവിടം കണ്ടെത്തുന്നതിനായി ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ പരിശോധിക്കാവുന്നതാണ്. എന്നാല്‍ പ്രൈവസി സെറ്റിംഗ്സ് പബ്‌ളിക്ക് ആക്കിയവരുടെ ആല്‍ബങ്ങള്‍ മാത്രമെ കാണാന്‍ സാധിക്കു.

മ്യൂച്വല്‍ ഫ്രണ്ട്സ്

ഇനി നോക്കേണ്ടത് ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ച വ്യക്തിക്കും നിങ്ങള്‍ക്കും പൊതുവായി ഏതെങ്കിലും സുഹൃത്തുക്കള്‍ (മ്യൂച്വല്‍ ഫ്രണ്ട്സ്) ഫ്രണ്ട്സ് ലിസ്റ്റില്‍ ഉണ്ടോ എന്നാണ്. അങ്ങനെ ഉണ്ടെങ്കില്‍ ആ വ്യക്തിയുമായി ബന്ധപ്പെട്ട് പ്രൊഫൈലിന്റെ സാധുത പരിശോധിക്കാവുന്നതാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP