എജ്ജാതി ഐഡിയ എന്‍റെ ശിവനെ ….! നെടുമ്പാശേരിയില്‍ കാട്ടുകള്ളന്‍ പിടിയിലായത് ഇങ്ങനെ …..

Loading...

നെടുമ്പാശേരി: ‘ഫ്രീക്കന്‍’ സ്റ്റൈലിലെത്തിയ യുവാവിന്റെ തലയില്‍നിന്ന് സ്വര്‍ണം പിടികൂടി.വെള്ളിയാഴ്ച രാവിലെ ഷാര്‍ജയില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി നൗഷാദാണ് തലമുടിയുടെ ഉള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണമിശ്രിതം കടത്തികൊണ്ടുവന്നത്.

ഒന്നേകാല്‍ കിലോ സ്വര്‍ണമിശ്രിതമാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

തലയുടെ മധ്യഭാഗത്തെ മുടി വടിച്ചുമാറ്റിയശേഷം അവിടെയാണ് സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്. കറുത്ത പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞിരുന്നു. തിരിച്ചറിയാതിരിക്കാന്‍ സ്പൈക്ക് രൂപത്തിലുള്ള വിഗ്ഗും ധരിച്ചിരുന്നു.

ഇയാളുടെ നീക്കങ്ങളില്‍ സംശയംതോന്നി വിശദമായി ചോദ്യംചെയ്തപ്പോഴാണ് തലമുടിക്കുള്ളില്‍ സ്വര്‍ണമൊളിപ്പിച്ച വിവരം അറിയുന്നത്. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിനായി മിശ്രിതം കസ്റ്റംസ് ലാബിലേക്ക്‌ അയച്ചു.

Loading...