കൊല്ലത്ത് അര്‍ബുദം ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ നല്‍കാതെ വീട്ടമ്മയോട് ബന്ധുക്കളുടെ ക്രൂരത.

Loading...

കൊല്ലം : മാറിടത്തില്‍ അര്‍ബുദം ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ നല്‍കാതെ വീട്ടമ്മയോട് ബന്ധുക്കളുടെ ക്രൂരത. കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ മാങ്കുന്ന് കോളനിയില്‍ താമസിക്കുന്ന സുഹറ ബീവിക്കാണ് ബന്ധുക്കള്‍ ചികിത്സ നിഷേധിച്ചത്.

വിവരം അയല്‍വാസിയായ അഞ്ജന എന്ന ഐസിഡിഎസ് കൗണ്‍സിലിംഗ് വിദ്യാര്‍ത്ഥിനി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ അറിയിച്ചു.

തുടര്‍ന്ന് വിഷയത്തില്‍ അടിയന്തരമായി ഇടപെടലുണ്ടായി. ചികിത്സ ലഭ്യമാക്കുന്നതില്‍ ബന്ധുക്കള്‍ക്ക് വീഴ്ച ഉണ്ടായതായി വിഷയം പുറം ലോകത്തെത്തിച്ച അഞ്ജന.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ഷാഹിദാ കമാലിന്റെ നിര്‍ദേശ പ്രകാരം വനിതാ സെല്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും കുടുംബശ്രീ കൗണ്‍സിലറും ചേര്‍ന്ന് ഇവരെ താലൂക്ക് ആശുപത്രിയിലാക്കി.

സംരക്ഷണവും തുടര്‍ ചികിത്സയും കമ്മീഷന്‍ ഉറപ്പ് വരുത്തും. ചികിത്സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ബന്ധുക്കള്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കി.

നാല് വര്‍ഷം മുന്‍പാണ് സുഹറാബീവിക്ക് അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. അന്ന് അംഗനവാടി അധ്യാപിക ഇടപെട്ട് നീണ്ടകരയിലെ ആശുപത്രിയില്‍ ചികിത്സക്കയച്ചപ്പോള്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സാമ്ബത്തിക പരാധീനത മൂലമാണ് ചികിത്സ ലഭ്യമാക്കാന്‍ കഴിയാഞ്ഞത് എന്ന് ബന്ധുക്കള്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം