ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് സിപിഎം വിലയിരുത്തൽ

Loading...

ലോക് സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി 18 സീറ്റ് നേടുമെന്ന് സിപിഎം വിലയിരുത്തൽ . വയനാട്ടിലും മലപ്പുറത്തും ഒഴികെ ബാക്കി മണ്ഡലങ്ങളിലെല്ലാം വിജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ .

12 മണ്ഡലങ്ങളിൽ ഉറച്ച വിജയ പ്രതീക്ഷയുണ്ട്. ആറിടത്ത് നിര്‍ണ്ണായക മത്സരം നടന്നു. ഈ ആറ് മണ്ഡലങ്ങളിൽ വിജയ സാധ്യത തള്ളികളയാനാകില്ലെന്നും സിപിഎം വിലയിരുത്തുന്നു.

ബൂത്ത് തല കണക്കെടുപ്പ് പൂര്‍ത്തിയാക്കി ആ കണക്ക് വിശകലനം ചെയ്താണ് സിപിഎം ഈ നിഗമനത്തിലെത്തിയത്.

 

 

 

 

 

 

ഒന്നര മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിങ്ങളുടെ വിലപ്പെട്ട വോട്ടുകൾ നൽകണമെന്ന അഭ്യർത്ഥനയായിരുന്നു സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

 

Loading...