ഉടുമ്പൻചോലയിൽ എംഎം മണിയെ തന്നെ മത്സരിപ്പിക്കാൻ സിപിഐഎം ജില്ലാ കമ്മിറ്റി തീരുമാനം.
ഇടുക്കിയും തൊടുപുഴയും കേരള കോൺഗ്രസ് എമ്മിന് നൽകും. ദേവികുളത്ത് എസ് രാജേന്ദ്രന്റെ കാര്യം സംസ്ഥാന സമിതി തീരുമാനിക്കും.
അതിനിടെ തോമസ് ഐസക്കിനും സുധാകരനും ഇളവ് നൽകണമെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ നേത്യത്വം ആവശ്യപ്പെട്ടു.
സംസ്ഥാന ആക്ടിങ് സെക്രട്ടറി പങ്കെടുക്കുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ഇരുവരുടേയും വിജയ സാധ്യത പരിഗണിക്കണമെന്നും ജില്ലാ നേതൃത്വം പറയുന്നു.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
RELATED NEWS
English summary: The CPI (M) district secretariat has decided to field MM Mani in Udumbanchola.