Categories
Ernakulam

ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞ്‌ യുവതി മരിച്ചു

എറണാകുളം : എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ കരുമാലൂർ സ്വദേശി സബീന (35) മരിച്ചു. ഭർത്താവ് സലാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. ചെറായി രക്തേശ്വരി ബീച്ച് റോഡിനു കുറുകെ തെരുവുനായ ചാടിയതോടെയാണ് കാർ നിയന്ത്രണം വിട്ട് കായലിൽ വീണത്.

കാറിന്റെ ഡോർ തുറന്ന് സലാം ഭാര്യയുമായി പുറത്തേക്ക് തുഴഞ്ഞിറങ്ങിയെങ്കിലും ഒഴുക്കും കായലിലെ വെള്ളക്കൂടുതലും, ആഴവും മൂലം ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. തുടർന്ന് ഭാര്യ മുങ്ങിമരിക്കുകയായിരുന്നു.

പ്രദേശത്തെ മത്സ്യതൊഴിലാളികളെത്തിയാണ് സലാമിന്റെ ജീവൻ രക്ഷിച്ചത്. വിവരമറിഞ്ഞ് മുനമ്പം എസ് ഐ റഷീദിന്റെ നേതൃത്വത്തിൽ പൊലീസും എത്തിയിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: The couple's car overturned into a ravine, killing the woman

NEWS ROUND UP