Categories
Alappuzha

മത്സ്യം കയറ്റി വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

കായംകുളം : ദേശീയപാതയിൽ കൃഷ്ണപുരം അജന്താ ജംഗ്ഷനു സമീപം മത്സ്യം കയറ്റി വന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.

ലോറി ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്ന് വൈകിട്ട് 5.30 ഓടെയായായിരുന്നു അപകടം.

കോഴിക്കോട്ടു നിന്ന് മത്സ്യം കയറ്റി വവ്വക്കാവിനു പോകവെ നിയന്ത്രണം വിട്ട് ദേശീയപാതക്കു കുറുകെ മറിയുകയായിരുന്നു.

മഴ പെയ്തതു മൂലം വാഹനം റോഡിൽ തെന്നി മറിയുകയായിരുന്നു എന്ന് ലോറി ജീവനക്കാർ പറയുന്നു.

വാഹനത്തിൽ നിന്നും ഡീസലും ഓയിലും റോഡിൽ ഒഴുക്കിയതു അഗ്നിശമന സേനയെത്തി വെള്ളം പമ്പു ചെയ്തു് നീക്കം ചെയ്തു.

പൊലീസും ഇആർടി അംഗങ്ങളും എത്തി റോഡിൻ്റെ വശങ്ങളിലൂടെ ഗതാഗതം തിരിച്ചുവിട്ടു.

പിന്നീട് ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തി മാറ്റി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: While going to Vavvakkavu carrying fish from Kozhikode, he lost control and overturned across the National Highway.

NEWS ROUND UP