ഇടുക്കിയിലെ കോൺഗ്രസ്സ് നേതാവിന് കോവിഡ് 19 പകർന്നത് പെരുമ്പാവൂരിലെ പെൺസുഹൃത്തിൽ നിന്നെന്ന്

Loading...

കൊച്ചി : ഇടുക്കിയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവിന് കോവിഡ് 19 പകർന്നത് പെരുമ്പാവൂരിലെ പെൺസുഹൃത്തിൽ നിന്നാണെന്ന് സംശയിക്കുന്നതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

ഇതനുസരിച്ച് ആരോഗ്യ വകുപ്പ് പുതിയ റൂട്ട് മാപ്പ് തയ്യാറാക്കുമെന്ന് അറിയുന്നു. തനിക്ക് കോവിഡ് പകര്‍ന്നത് എവിടെ നിന്ന് എന്നത് സംബന്ധിച്ച വിവരങ്ങൾ ഇയാള്‍ മറച്ചു വെക്കുകയായിരുന്നു.

സമൂഹ വ്യാപാനത്തിലൂടെയാണോ ഇയാൾക്ക് കോവിഡ് പകർന്നതെന്ന അനുമാനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിച്ചേരുന്നതിനു മുൻപ് ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മാർച്ച് എട്ടിന് പെരുമ്പാവൂരിലെ പെൺ സുഹൃത്തിനൊപ്പം ആണ് കഴിഞ്ഞതെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.

ഈ സത്രീക്ക് നിലവിൽ കോവിഡ് സ്ഥിരീകരിച്ചതായി ആണ് വിവരം. ഇവർക്ക് വിദേശത്തുനിന്ന് വന്ന ആളുമായി ബന്ധമുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ. ഈ മാസം നാലിന് ഇയാൾ മുഴുവൻ സമയവും കൊച്ചി കടവന്ത്രയിലെ ആയിരുന്നു എന്ന വിവരം ലഭിച്ചു.

നേതാവിനെ സഞ്ചാരപഥം ജില്ലാഭരണകൂടം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നവെങ്കിലും അതിൽ ഈ മാസം നാലിന് നേതാവ് എവിടെയായിരുന്നു എന്നതിനെക്കുറിച്ച് സൂചിപ്പിച്ചിണ്ടായിരുന്നില്ല.

മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് വിവരങ്ങൾ ലഭ്യമായത് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. പൊതുപ്രവർത്തകന് രോഗം സ്ഥിരീകരിച്ച ശേഷം ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കൽ ആരോഗ്യവകുപ്പ് അധികൃതർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇയാള്‍ പെരുമ്പാവൂരിലെ പെൺ സുഹൃത്തിനൊപ്പം ആയിരുന്നു എന്നത് പുറത്ത് പറഞ്ഞിരുന്നില്ല.

ഫെബ്രുവരി മാസം അവസാന വാരം മുതൽ ഇയാളുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആണ് പ്രധാനമായും ആരോഗ്യവകുപ്പ് തേടിയത്.

കര്‍ണാടകത്തിന്‍റെ ക്രൂരത ; അതിര്‍ത്തി തുറന്നു കൊടുത്തില്ല , ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി മ​രി​ച്ചു

ഇയാൾ പെരുമ്പാവൂർ തങ്ങിയ ദിവസങ്ങൾ ഒഴിച്ച് മറ്റൊരു ദിവസങ്ങളിലെ സന്ദർശനവും മറ്റുകാര്യങ്ങളും ഇയാൾ പറഞ്ഞിരുന്നുവെങ്കിലും പെരുമ്പാവൂർ താമസിച്ച് വിവരം ആരൊക്കെയോ ആയി ബന്ധപ്പെട്ടു എന്നതും സംബന്ധിച്ച് ഓർമ്മയില്ല എന്നാണ് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നത്.

രോഗിയുമായി അടുത്ത ബന്ധമുള്ള മുഴുവനാളുകളും പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 416 പേരാണ് നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയതോടെ ഇടുക്കി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1925 ആയി .

7 9 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചു, എകദ്ധ്യാപകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇയാൾ നടത്തിയ സമരത്തിൽ പങ്കെടുത്ത ഇടുക്കി ജില്ലയിലെ രണ്ട് അധ്യാപികമാർക്ക് പനി ബാധിച്ചതിനെ തുടർന്ന് ഇവരും നിരീക്ഷണത്തിലാണ്. ഇവരോടൊപ്പം നേതാവ് തിരുവനന്തപുരത്ത് പോയിരുന്നു.

എന്നാൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ കഴിയുന്ന നേതാവിന് നില മെച്ചപ്പെട്ടു. സ്രവം വീണ്ടും പരിശോധനയ്ക്ക് എടുത്തു. തന്റെ പേര് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണമെന്ന് നേതാവ് ഇടുക്കി കളക്ടറേറ്റ് അഭ്യർത്ഥിച്ചിരുന്നു. ഇതേതുടർന്ന് അനവധി പേരാണ് ആരോഗ്യവുമായി ബന്ധപ്പെട്ടുകയും ഉപദേശങ്ങൾ തേടിയതും.

സംസ്ഥാനത്ത് ഉടനീളം സഞ്ചരിച്ച് രോഗിയുമായി ആയിരത്തിലേറെ പേരാണ് അടുത്തിടപെഴകിയത്. അതിനിടെ നേതാവിനെ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചിലര്‍ ഇടുക്കി കലക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം