ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സും സിപിഐഎമ്മും ലീഗും നടത്തുന്നത് അപകടകരമായ കളി : നരേന്ദ്രമോദി

Loading...

തെക്കേയിന്ത്യയിലെ തെരഞ്ഞെടുപ്പ് റാലികളിൽ ശബരിമല വിഷയം കത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ അയ്യപ്പ ഭഗവാന്റെ പേരു പറയാൻ പോലും പറ്റാത്ത അവസ്ഥയാണ്.

ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സും സിപിഐഎമ്മും ലീഗും നടത്തുന്നത് അപകടകരമായ കളിയാണെന്നും നരേന്ദ്രമോദി ആരോപിച്ചു.

കോഴിക്കോട് വിജയ് സങ്കൽപ് റാലിയിൽ ഏറ്റെടുത്ത ശബരിമല വിഷയം തമിഴ്‌നാട്ടിലും കർണാടകത്തിലുമെത്തിയതോടെ ആളിക്കത്തിക്കുകയാണ് പ്രധാനമന്ത്രി.

തേനിയിൽ ബിജെപി പ്രചാരണ റാലിയിലും പ്രധാന വിഷയം ശബരിമലയായിരുന്നു. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സും സിപിഎമ്മും ലീഗും നടത്തുന്നത് അപകടകരമായ കളിയാണ്. എന്നാൽ ബിജെപി എന്നും വിശ്വാസികൾക്കൊപ്പം നിന്ന പാർട്ടിയാണെന്നും നരേന്ദ്രമോദി അവകാശപ്പെട്ടു.

 

 

 

 

ഈ കൊച്ചു കുട്ടിക്കുമുണ്ട് പോളിംഗ് ബൂത്തിൽ കാര്യം.എന്നാൽ കുട്ടികൾക്കെന്താ പോളിംഗ് ബൂത്തിൽ കാര്യമെന്ന് അറിയാൻ സംശയത്തോടെ നില്ക്കുന്നവർക്ക് ഒരു ചെറുപുഞ്ചിരി നല്കുകയാണ് ജ്യോതി. ….. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

Loading...