ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍ കാമുകനും കൂട്ടുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു.

ഇൻഡോറിലെ ഭഗരിത്പുര പ്രദേശത്താണ് ഇന്‍ഡോറിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ 19കാരിയെ മുന്‍ കാമുകനും കൂട്ടുകാരും ക്രൂരപീഡനത്തിനിരയാക്കിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങവെ സംഘം തട്ടിക്കൊണ്ട് പോകുന്നത്.
പെണ്‍കുട്ടിയെ ആളില്ലാത്ത ഫ്ലാറ്റിലെത്തിച്ച സംഘം പീഡിപ്പിക്കുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ക്രൂരമായി പരിക്കേറ്റ പെണ്‍കുട്ടിയെ യുവാക്കള്‍ ചാക്കിൽ കെട്ടി റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടു. റെയില്‍വേട്രാക്കില്‍ നിന്നും പത്തൊമ്പതുകാരി സ്വയം കെട്ടഴിച്ചു രക്ഷപ്പെടുകയായിരുന്നു.
കരച്ചില് കേട്ടെത്തിയ നാട്ടുകാരാണ് വിദ്യാര്‍ത്ഥിനിയെ എം വൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
News from our Regional Network
English summary: The college student was brutally abused by her ex-boyfriend and friends