Categories
Kozhikode

ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ കലക്ടർ പ്രത്യേക യോഗം ചേർന്നു

കോഴിക്കോട് : കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ ഓക്സിജൻ ഉത്പാദകരുടേയും വിതരണക്കാരുടെയും യോഗം ഓൺലൈനായി വിളിച്ചു ചേർത്ത് ജില്ലാ കലക്ടർ സാംബശിവ റാവു സ്ഥിതി വിലയിരുത്തി.

നിലവിലെ സാഹചര്യത്തിൽ ആവശ്യത്തിന് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കാനുളള ശേഷി ഉള്ളതായി ഉത്പാദകരും വിതരണക്കാരും ഉറപ്പു നൽകി.

മലപ്പുറം ചേളാരിയിലും കണ്ണൂരും പ്രവർത്തിക്കുന്ന രണ്ട് ഉത്പാദന യൂണിറ്റുകളും ജില്ലയിൽ തന്നെയുളള രണ്ട് ഫില്ലിംഗ് യൂണിറ്റുകളുമാണ് ജില്ലയിലെ സർക്കാർ , സ്വകാര്യ ആശുപത്രികളിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നത്.

യൂണിറ്റുകൾക്ക് ഇടതടവില്ലാതെ പ്രവർത്തിക്കുന്നതിന് തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാൻ നടപടി ഉണ്ടാവുമെന്ന് കലക്ടർ പറഞ്ഞു. എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ.എ. നവീൻ പങ്കെടുത്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The Collector convened a special meeting to ensure the availability of oxygen

NEWS ROUND UP