കൊവിഡിന്‍റെ കാര്യത്തില്‍ ഇനി വരാനിരിക്കുന്ന ചില ആഴ്ചകള്‍ അതീവപ്രധാനമെന്നു മുഖ്യമന്ത്രി

Loading...

തിരുവനന്തപുരം: കോവിഡിന്‍റെ  കാര്യത്തില്‍  വരാനിരിക്കുന്ന       ചില ആഴ്ചകൾ അതീവ പ്രധാനമാണെന്ന് മുഖ്യമന്ത്രി. ജാഗ്രതയുടെ തോത് അനുസരിച്ചായിരിക്കും ഇനിയുള്ള സ്ഥിതിഗതികൾ.

അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക എന്നതു ശീലമാക്കണം. ഈ സർക്കാരെന്നോ പൊതുസമൂഹമെന്നോ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഉദ്യോഗസ്ഥരെന്നോ പൊതുജനങ്ങളെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചു നിന്നു പ്രതിരോധിക്കണം

രണ്ടാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തതിൽ 65% കേസുകളും തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിലാണ്. നിലവിൽ ആക്ടീവായ പകുതി കേസുകളും തിരുവനന്തപുരം, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ. കോവിഡ് വ്യാപനത്തിന്റെ പ്രാരംഭഘട്ടത്തിൽ കാസർകോട് ജില്ലയിലുണ്ടായ സ്ഥിതി മറ്റു പല ജില്ലകളിലേക്കും വ്യാപിക്കുന്നു

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ബ്രേക്ക് ദ് ചെയിൻ ക്യാംപെയ്നിലൂടെ ശാരീരിക അകലം പാലിക്കലും മറ്റു സുരക്ഷാമാർഗങ്ങളും നല്ല രീതിയിൽ നടപ്പാക്കിയെങ്കിൽ അതിലും ഇപ്പോൾ കുറവു വന്നു.

ജനപ്രതിനിധികൾക്കു രോഗം ബാധിക്കുന്നതു ഗൗരവമായി കാണണം. അവർ കർമനിരതരായി രംഗത്തുണ്ടാകേണ്ട ഘട്ടമാണിത്.

അതെസമയം, സുരക്ഷാ മുൻകരുതലിൽ വീഴ്ചയുണ്ടാകരുത്.

ചില ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾ പൊതു ചടങ്ങുകളിലും മറ്റും അകലം പാലിക്കാതെ പങ്കെടുക്കുന്നുണ്ട്.

ഒരാൾ ഒരു കുട്ടിയുടെ മുഖത്തു തൊട്ടുനിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം കണ്ടു

റിവേഴ്സ് ക്വാറന്റീനിൽ കഴിയേണ്ട വയോജനങ്ങളുടെ തൊട്ടടുത്തിരുന്നു കുശലം പറയുന്ന മറ്റൊരു ദൃശ്യവും കണ്ടു.

നേരിട്ടു വീടുകളിൽ ചെന്നു ചടങ്ങുകളിൽ പങ്കെടുത്തും മറ്റും സൗഹൃദം പുതുക്കേണ്ട ഘട്ടമല്ല ഇത്. ഇതെല്ലാം ഏറ്റവും ഗൗരവമായി ചിന്തിക്കേണ്ടതും ഇടപെടേണ്ടതും പൊതുപ്രവർത്തകരാണ്ഈ    കാര്യങ്ങളൊക്കെ പിന്നീട് ആവാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം