Categories
കേരളം

സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ എല്ലാ നടപടിയും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ എല്ലാ നടപടിയും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാല് ദിവസത്തേക്കുള്ള ഓക്സിജൻ ആവശ്യത്തിന് കരുതലുണ്ട്.

എന്നാൽ, ചില ആശുപത്രികൾ സംവിധാനവുമായി ബന്ധപ്പെടാതെ നിൽക്കുന്നുണ്ട്. അവർ പെട്ടെന്നാണ് ആവശ്യം പറയുന്നത്.

ഇനിയും ഓക്സിജൻ വലിയ അളവിൽ വേണ്ടി വരുമെന്നും ഇതിനുള്ള നടപടി എടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചില ആശുപത്രികൾ ഓക്സിജൻ ആവശ്യമെന്ന് പറയുന്നത് രോഗികളുടെ വർധനവുണ്ടാവുമ്പോൾ സ്റ്റോക്ക് ചെയ്യാനാണ്.

സംസ്ഥാനത്ത് ഇപ്പോൾ പരിഭ്രാന്തിയുടെ അവസ്ഥയില്ല. ഓക്സിജൻ ലഭ്യത വർധിപ്പിക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്.

പലരും ഓക്സിജൻ കൂടുതൽ വേണമെന്ന് ആവശ്യപ്പെടും. അത് മെറിറ്റ് അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The CM said that all steps have been taken to ensure the availability of oxygen in the state

NEWS ROUND UP