Categories
desaster

കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇനി പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:  കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇനി പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ അലംഭാവം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ വഴി നി‍ർവഹിക്കുമ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

രോഗവ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ അലംഭാവം ഉണ്ടായി. ഇക്കാര്യത്തിൽ പരാതികൾ ഉയർന്നാൽ ഇനി കർക്കശ നിലപാട് സ്വീകരിക്കും. അലംഭാവവും വിട്ടുവീഴ്ചയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇടയാക്കിയെന്നും ഇക്കാര്യം നമ്മളെല്ലാവരും കുറ്റസമ്മത്തതോടെ ഓ‍ർക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്വാറൻ്റെൈൻ ക‍ർശനമായി നടപ്പാക്കുന്നതിലും ശാരീരിക അകലം കൃത്യമായി പാലിക്കുന്നതിലും ​ഗൗരവം കുറഞ്ഞ നിലയുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ തുടർച്ചയായി ആയിരം കടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ  മുന്നറിയിപ്പ്.

സാമൂഹിക അകലും ക്വാറന്‍റീനും കൃത്യമായി പാലിക്കാതെ വന്നതോടെ സംസ്ഥാനത്ത് ഒരു ദിവസം റിപ്പോ‍‍‍ർട്ട് ചെയ്യുന്ന ആകെ കൊവിഡ് കേസുകളുടെ 70 ശതമാനം വരെ സമ്പ‍ർക്കത്തിലൂടെയാവുന്ന അവസ്ഥയുണ്ടായിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP