ജിഎസ്ടിക്ക് മേൽ കേന്ദ്രം സെസ് ഏർപ്പെടുത്തുന്നു

Loading...

ജിഎസ്ടിക്ക് മേൽ 5% സെസ് ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്രം. ധനമന്ത്രാലയം കരട് നിർദേശം തയാറാക്കി. അടുത്ത മന്ത്രിസഭാ യോഗത്തിൽ അധിക സെസ് അംഗീകരിച്ചേക്കും.

കൊവിഡ് നേരിടുന്നതിനുള്ള വിഭവ സമാഹരണത്തിനാണ് സെസ്. കേരള സർക്കാർ നേരത്തെ ശുപാർശ ചെയ്ത പ്രളയ സെസിന് അനുകരിച്ചാകും നടപടി. 2018 ലെ പ്രളയ കാലത്തിന് ശേഷം ദേശവ്യാപകമായി സെസ് ഏർപ്പെടുത്തണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അത് സംസ്ഥാന വ്യാപകമായി വിമർശിക്കപ്പെട്ടു. ഒടുവിൽ സംസ്ഥാനത്തിനുള്ളിൽ മാത്രം ഒരു ശതമാനം സെസ് ചുമത്താൻ അനുമതി നൽകുകയായിരുന്നു. ജിഎസ്ടി നിയമത്തിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുന്നതാണ് കേരളത്തിന്റെ ആവശ്യം എന്നായിരുന്നു അന്നത്തെ വിശദീകരണം.

എന്നാൽ ഇന്ന് കൊവിഡ് കാലത്ത് സമാന രീതിയിൽ സെസ് ചുമത്താൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. 5 ശതമാനം സെസ് ആകും ചുമത്തുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം