വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ

Loading...

തിരുവനന്തപുരം :  തിരുവനന്തപുരത്ത് വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. കുമ്മനം കുളത്തിലിറങ്ങിയാൽ തരൂർ ഓട്ടോയിൽ കയറും. നാട്ടുകാരൻ എന്ന നിലയിൽ തന്നെയാണ് സി ദിവാകരന്‍റെ പ്രചാരണം.

വിശ്വപൗരൻ എന്നാണ് പോസ്റ്ററിലെ വിശേഷണം. എന്നാൽ വോട്ടുറപ്പാക്കണമെങ്കിൽ സാധാരണക്കാരന്‍റെ വണ്ടിയിലും കയറണമെന്ന് തരൂരിന് നന്നായറിയാം. ആദ്യം മാനവീയം വീഥിയിൽ സവാരി. പിന്നെ ഓട്ടോക്കാരുമായി സംവാദവും ചായകുടിയും.

പൊള്ളുന്ന ചൂടിനെെ വകവെക്കാതെയായിരുന്നു കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ കുളം നന്നാക്കാനിറങ്ങിയത്. സേവനത്തിനൊപ്പം വോട്ട് ചോദ്യവും.

തലസ്ഥാനവാസിയായ ഇടത് സ്ഥാനാർത്ഥി സി ദിവാകരന്‍റെ പോസ്റ്ററിലെയും പ്രചാരണത്തിലെയും ഊന്നൽ ഇങ്ങിനെ: ‘ഇത് വിശ്വപൗരനല്ല, വിളിപ്പാടകലെയുള്ള പൗരൻ’!

 

 

 

വരും ദിവസങ്ങളിൽ പോരാട്ടം മുറുകും. സ്ഥാനാർത്ഥികൾ ഇരുവരും ഇതിനകം അയൽവാസികളായി കഴിഞ്ഞു, ജയരാജനും മുരളീധരനും………. ട്രൂവിഷൻ ന്യൂസ് വീഡിയോ കാണാം

 

 

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം