നെടുങ്കണ്ടത്ത് എട്ടുകാലുകളുമായി പശുക്കുട്ടി ജനിച്ചു

Loading...

നെടുങ്കണ്ടത്ത് എട്ടുകാലുകളുമായി പശുക്കുട്ടി ജനിച്ചു . നെടുങ്കണ്ടം സ്വദേശിയായ ക്ഷീര കര്‍ഷകന്‍ മുഞ്ചനാട്ട് ജോണിന്റെ വീട്ടില്‍ ജനിച്ച എട്ടുകാലുള്ള പശുക്കുട്ടി കൗതുക കാഴ്ച്ചയാവുകയാണ്.

നെടുങ്കണ്ടം മൃഗാശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓപ്പറേഷനിലൂടെയാണ് കിടാവിനെ പുറത്തെടുത്തത്. എന്നാല്‍ ഇതിന്റെ ജീവന്‍ രക്ഷിയ്ക്കാനായില്ല. തള്ളപ്പശു സുരക്ഷിതയാണ്.

പോളീമീലിയ എന്ന ജനിതക വൈകല്യം പശുക്കളില്‍ അപൂര്‍വ്വമായാണ് കാണുന്നതെന്ന് വെറ്റിനറി ഡോക്ടര്‍ വിഷ്ണു പറഞ്ഞു. 32 വര്‍ഷമായി കാലി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകനാണ് മുഞ്ചനാട്ട് ജോണ്‍. ഇത്തവണ പശുവിന്റെ വയറ് സാധാരണയില്‍ വലുതായാണ് കാണപ്പെട്ടത്. മറ്റ് അസ്വസ്ഥതകള്‍ ഒന്നും കാണിച്ചിരുന്നില്ല. ഇരട്ട കിടാങ്ങളായിരിക്കുമെന്നാണ് വിചാരിച്ചിരുന്നതെന്ന് കര്‍ഷകന്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം