പൊലീസ് പഠന ക്യാമ്പിനിനിടെ കെട്ടിടം തകർന്നു വീണ് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരിൽ പൊലീസ് പഠന ക്യാമ്പിനിനിടെ കെട്ടിടം തകർന്നു വീണ് നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. സ്വകാര്യ റിസോർട്ടിന്‍റെ മേൽക്കൂരയാണ് തകർന്നത്. പൊലീസ് അസോസിയേഷന്‍റെ ജില്ലാ പഠനക്യാമ്പ് നടക്കുന്നതിനിടെയാണ് അപകടം.
ആകെ 80 പൊലീസുകാരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. എഴുപതോളം പൊലീസുകാർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് സാരമായ പരിക്കുണ്ട്.

മരം കൊണ്ടും ഓട് കൊണ്ടും മേഞ്ഞതായിരുന്നു റിസോര്‍ട്ടിന്‍റെ മേല്‍ക്കൂര. അതുകൊണ്ട് വലിയ ദുരന്തം ഒഴിവായതായാണ് വിലയിരുത്തല്‍. ക്ലാസ് നടക്കുന്നതിനാല്‍ ക്യാമ്പിലുള്ളവരെല്ലാം തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ താഴെയുള്ള ഹാളില്‍ തന്നെയായിരുന്നു.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മേല്‍ക്കൂര തകര്‍ന്ന് വീഴുന്നതിന് അല്‍പസമയം മുമ്പ് ഇവിടെയെത്തി മടങ്ങിയിരുന്നു. തലയ്ക്കാണ് ഏറെ പേര്‍ക്കും പ്രധാനമായും പരിക്കേറ്റത്. വലിയ പഴക്കമില്ലാത്ത റിസോര്‍ട്ടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.

പരിക്കേറ്റവരെ കണ്ണൂരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബീച്ചിനോട് ചേര്‍ന്നുള്ള കാന്‍ബേ റിസോര്‍ട്ടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ പരിശോധന നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം