Categories
crime

അമ്മായിയമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മരുമകളുടെ ക്രൂരത ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊ​ല്ലം : വൃ​ദ്ധ​യാ​യ അ​മ്മാ​യി​യ​മ്മ​യെ വീ​ടി​നു​പു​റ​ത്താ​ക്കി ഗേ​റ്റ​ട​ച്ച്‌ മ​രു​മ​ക​ള്‍. ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ള്‍ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ചു. കൊ​ല്ലം പ​ര​വൂ​ര്‍ ചി​റ​ക്ക​ര​ത്താ​ഴ​ത്ത് സു​ലോ​ച​ന​യ​മ്മയെയാണ് പുറത്താക്കിയത് .

മ​രു​മ​ക​ളു​ടെ പീ​ഡ​ന​മേ​റ്റ് ക​ഴി​യു​ക​യാ​യി​രു​ന്നു വ​ര്‍​ഷ​ങ്ങ​ളാ​യി സു​ലോ​ച​ന​യ​മ്മ. സാ​ന്പ​ത്തി​ക​മാ​യി ഉ​യ​ര്‍​ന്ന നി​ല​യി​ലു​ള്ള കു​ടും​ബ​മാ​ണ്. മ​ക​ന്‍ മ​സ്ക്ക​റ്റി​ല്‍ ഉ​യ​ര്‍​ന്ന ജോ​ലി​യി​ല്‍. മ​ക​ന്‍ പ്ര​തി​മാ​സം അ​മ്മയ്ക്ക് ന​ല്‍​കി​യി​രു​ന്ന​ത് 750 രൂ​പ​യാ​യി​രു​ന്നു.

വീ​ട്ടി​ലെ ജോ​ലി മു​ഴു​വ​ന്‍ ചെ​യ്തും നേ​രാ​വം​വ​ണ്ണം ആ​ഹാ​രം പോ​ലും കഴിക്കാതെ​യു​മാ​ണ് താ​ന്‍ ഇ​ത്ര​യും നാ​ള്‍ ഇ​വി​ടെ ക​ഴി​ഞ്ഞു കൂ​ടി​യി​രു​ന്ന​തെ​ന്ന് സു​ലോ​ച​ന​യ​മ്മ പ​റ​ഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ഇ​ന്നു രാ​വി​ലെ മ​രു​മ​ക​ള്‍ വീ​ടി​നു അ​വ​രെ പു​റ​ത്താ​ക്കി ഗേ​റ്റ് പൂ​ട്ടു​ക​യാ​യി​രു​ന്നു. ചോ​ദി​ക്കാ​ന്‍ വ​ന്ന അ​യ​ല്‍​ക്കാ​രോ​ട് തന്‍റെ വീ​ട്ടി​ലെ കാ​ര്യം താന്‍ നോ​ക്കി​ക്കൊ​ള്ളാം എ​ന്ന മ​റു​പ​ടി​യാ​ണ് മ​രു​മ​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യ​ത്. പോ​ലീ​സു​കാ​രോ​ടും അ​വ​ര്‍ ത​ട്ടി​ക്ക​യ​റി.

അ​യ​ല്‍​വാ​സി​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് സു​ലോ​ച​ന​യ​മ്മ ഇ​പ്പോ​ള്‍. എ​ന്തു വ​ന്നാ​ലും താ​ന്‍ ഈ ​വീ​ട്ടി​ല്‍ നി​ന്നു പോ​കി​ല്ല​ന്നും അ​വി​ടെ കി​ട​ന്നു മ​രി​ക്ക​ണ​മെ​ന്നു​മാ​ണ് സു​ലോ​ച​ന​യ​മ്മ​യു​ടെ നി​ല​പാ​ട്. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP